ചായകള്‍ വിവിധതരത്തിലുണ്ട്. ആരോഗ്യഗുണങ്ങളാല്‍ വളരെ ശ്രദ്ധ നേടിയ ചായയാണ് നീലച്ചായ എന്നറിയപ്പെടുന്ന ശംഖുപുഷ്പ ചായ. സമ്മര്‍ദ്ദം കുറയ്ക്കാനും മികച്ച ഉറക്കം കിട്ടാനും ഇത് ഉപകരിക്കുന്ന ഈ ചായ ഇനി വീട്ടിൽ തന്നെ തയാറാക്കാം.
ചേരുവകള്‍
- ശംഖുപുഷ്പം- 6 എണ്ണം
- വെള്ളം- 2 കപ്പ്
- തേന്‍- ആവശ്യത്തിന്
- നാരങ്ങ നീര്- പാകത്തിന്
- പുതിനയില-2
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ ശംഖുപുഷ്പമിട്ട് നന്നായി തിളപ്പിക്കുക. തിളച്ചു വരുമ്പോള്‍ പുതിനയില ചേര്‍ത്ത് തീ അണയ്ക്കാം. മധുരത്തിന് തേന്‍ ആവശ്യമായ അളവില്‍ ചേര്‍ത്ത് കൊടുക്കാം. നാരങ്ങ ചേര്‍ക്കുമ്പോള്‍ ചായയ്ക്ക് നിറം വ്യത്യാസം വരും. കടുത്ത നീലനിറം വേണമെന്നുള്ളവര്‍ നാരങ്ങ നീര് ഒഴിവാക്കണം.
STORY HIGHLIGHT : butterfly pea tea