ചേരുവകള്‍
ഇഡ്ഡലി മാവ്-200 ഗ്രാം
ചുവന്നുള്ളി അരിഞ്ഞത്-10
തേങ്ങ ചിരകിയത്-ഒരു വലിയ സ്പൂണ്‍
പച്ചമുളക്-2
കടുക്-1 ടീ സ്പൂണ്‍
കറിവേപ്പില
ഉപ്പ്
എണ്ണ
മല്ലിയില
തയ്യാറാക്കുന്ന വിധം
എണ്ണ ചൂടാക്കി കടുക് പൊട്ടിയ്ക്കുക. ഇതിലേക്ക് ചുവന്നുള്ളി അരിഞ്ഞത്, ചെറുതാക്കി നുറുക്കിയ പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ക്കുക. ഇതില്‍ നാളികേരം ചേര്‍ത്ത് വാങ്ങി വയ്ക്കുക. ഇഡ്ഡലി മാവില്‍ ഉപ്പു ചേര്‍ത്തിളക്കുക. വാങ്ങി വച്ചിരിക്കുന്ന കൂട്ട് ഇതില്‍ കലക്കി ചേര്‍ത്തിളക്കുക. ഉണ്ണിയപ്പച്ചട്ടി ചൂടാക്കി ഇതില്‍ വെളിച്ചെണ്ണയൊഴിയ്ക്കുക. ഇത് നല്ലപോലെ തിളയ്ക്കുമ്പോള്‍ തീ കുറച്ചു വച്ച് മാവ് ഓരോ കുഴിയിലും ഒഴിയ്ക്കണം. ഇവയുടെ മുകളിലും അല്‍പം വെളിച്ചെണ്ണ ഒഴിയ്ക്കുക.ഇവ ഒരു ഭാഗം വെന്തു കഴിയുമ്പോള്‍ മറിച്ചിട്ട് മറുഭാഗവും വേവിച്ചെടുക്കുക. ഇളം ബ്രൗണ്‍ നിറമാകുമ്പോള്‍ കോരിയെടുക്കണം.