ചേരുവകള്‍
പൈനാപ്പിള്‍ (തൊലികളഞ്ഞത്) – 200 ഗ്രാം
ശര്‍ക്കര (പൊടിച്ചത്) – അരക്കപ്പ്
വെള്ളം – അരക്കപ്പ്
തേങ്ങാപ്പാല്‍ – ഒരു കപ്പ്
ഏലയ്ക്കാ (പൊടിച്ചത്) – അര ടേബിള്‍ സ്പൂണ്‍
കശുവണ്ടി – 15 എണ്ണം
ഉണക്ക മുന്തിരി – 18 എണ്ണം
നെയ്യ് – ഒരു ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന രീതി
ഒരു പാനില്‍ നെയ്യ് ചൂടാക്കി കശുവണ്ടി വരട്ടിയെടുക്കുക. അതേ പാനില്‍ ഉണക്കമുന്തിരിയും വരട്ടിയെടുക്കുക. പാനില്‍ ചെറുതായി നുറുക്കിയ പൈനാപ്പിള്‍ ഇട്ട് 3 മിനിറ്റ് നന്നായി വഴറ്റണം. ശേഷം ശര്‍ക്കര ചേര്‍ക്കാം. ശര്‍ക്കര ചേര്‍ത്തതിനു ശേഷം അരക്കപ്പ് വെള്ളം ചേര്‍ക്കണം. ചെറിയ തീയില്‍ നന്നായി തിളപ്പിക്കുക. 6 മിനിറ്റ്. ഏലയ്ക്ക പൊടി ചേര്‍ക്കുക
തേങ്ങാപ്പാല്‍ ചേര്‍ക്കാം. നന്നായി തിളപ്പിച്ചതിനുശേഷം തീ കുറച്ച് പായിസത്തിലേക്ക് വറുത്തു വെയ്ച്ചിരിക്കുന്ന ഉണക്ക മുന്തിരിയും കശുവണ്ടിയും ചേര്‍ക്കണം.