രുചിയും ധാരാളം ആരോഗ്യ ഗുണങ്ങളും അടങ്ങിയിരിക്കുന്ന തേനൂറും മധുരത്തിലുള്ള അടിപൊളി തേൻ നെല്ലിക്ക തയ്യാറാക്കി സൂക്ഷിക്കാം.
ചേരുവകൾ
- നെല്ലിക്ക- 1/2 കപ്പ്
- പനങ്കൽക്കണ്ടം- 800 ഗ്രാം
- വെള്ളം- 1/2 കപ്പ്
തയ്യാറാക്കുന്ന വിധം
നെല്ലിക്ക നന്നായി കഴുകി വെള്ളം തുടച്ച് ആവിയിൽ വേവിച്ച് മാറ്റി വെയ്ക്കുക. കൂടാതെ പനങ്കൽക്കണ്ടം പൊടിച്ചെടുക്കുക.
അടികട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് പൊടിച്ചെടുത്ത പനങ്കൽക്കണ്ടത്തിനൊപ്പം വെള്ളം കൂടി ചേർത്തിളക്കി നന്നായി അലിയിച്ചെടുക്കുക. വേവിച്ചെടുത്ത നെല്ലിക്കയൽ ചെറിയ ദ്വാരങ്ങൾ ഇട്ട് ഇതിലേയ്ക്കു ചേർത്ത് നന്നായി ഇളക്കുക. വെള്ളം വറ്റി നെല്ലിക്കയുടെ നിറം മാറി കുറുകി വരുമ്പോൾ അടുപ്പണയ്ക്കാം.
STORY HIGHLIGHT: honey gooseberry