ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന നടിയാണ് മിനു മുനീർ. പലതരത്തിലുള്ള ആരോപണങ്ങളുമായി താരം എത്തിയിരുന്നു. ഇപ്പോൾ താൻ നേരിട്ട മറ്റൊരു മോശം അനുഭവവുമായാണ് താരം രംഗത്തുവന്നിരിക്കുന്നത്.
ജാഫർ ഇടുക്കിയുടെ അടുത്തുനിന്നും താരത്തിനുണ്ടായ മോശം അനുഭവം തുറന്നുപറയുകായാണ് താരം. ജാഫർ ഇടുക്കി താരത്തിന് സ്റ്റേജ് പ്രോഗ്രാം സെറ്റാക്കി കൊടുക്കുകയും അവിടെ വെച്ച് തനിക്കുണ്ടായ മോശം അനുഭവം താരം ഒരു അഭിമുഖത്തിൽ പങ്കുവെച്ചു. പന്ത്രണ്ട് സ്റ്റേജ് പ്രോഗ്രാം ഉണ്ടെന്നും ഒരു സ്റ്റേജിന് പതിനയ്യായിരം രൂപ നാൽകാമെന്നും പറഞ്ഞാണ് ജാഫർ തന്നെ വിളിക്കുന്നത്. അഭിനയം കഴിഞ്ഞതിനു ശേഷമാണ് താൻ ഈ സത്യം അറിയുന്നതെന്ന് താരം പറഞ്ഞു.
നാടകം കഴിഞ്ഞതിനു ശേഷമാണ് താൻ മറ്റൊരാൾക്ക് വേണ്ടിയാണ് അവിടെ പോയതെന്ന് മിനു അറിയുന്നത്. പ്രോഗ്രാമിൻ്റെ സ്പോൺസർ തന്നോട് അപമര്യാദയായി പെരുമാറിയെന്ന് താരം വെളിപ്പെടുത്തുന്നു. നാടക അഭിനയം കഴിഞ്ഞതിനു ശേഷം തന്നെ ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് കൂട്ടികൊണ്ട് പോയെന്നും അവിടെ വെച്ച് തന്നോട് അപമര്യാദയായി പെരുമാറിയെന്നും താരം പറഞ്ഞു.
റൂമിലേക്ക് കയറി വന്ന ആളോട് തനിക്ക് ഇതൊന്നും പറ്റില്ലെന്ന് താൻ പറഞ്ഞെന്നും മിനു പറയുന്നു. എതിർത്ത മിനുവിനോട് ജാഫർ ഒന്നും പറഞ്ഞില്ലേ എന്നും അദ്ദേഹം ചോദിച്ചതായി മിനു പറയുന്നു. തനിക്ക് ഇത് പറ്റില്ലെന്ന് പറഞ്ഞപ്പോൾ അദ്ദേഹം മാറി കിടന്നെന്നും മിനു പറഞ്ഞു. ഇതിന് ശേഷം ഇവർക്കെല്ലാം തന്നോട് ദേഷ്യമായെന്നും പിന്നീട് ജാഫർ ഇടുക്കിയെ കണ്ടപ്പോൾ അദ്ദേഹം വളരെ മോശമായി പെരുമാറിയെന്നും മിനു പറയുന്നു.
”എന്ത് പണിയാണ് നീ ചെയ്തത്, പിന്നെ എന്തിനാണ് നീ സിനമയിൽ വന്നത്” എന്ന് തന്നോട് ദേഷ്യപ്പെട്ട് ചോദിച്ചെന്നും മിനു പറഞ്ഞു.
പലരും തനിക്ക് വീടും കാറുമെല്ലാം ഓഫർ ചെയ്തിട്ടുണ്ട്. താൻ അതെല്ലാം നിരസിച്ച് വന്നതാണെന്നും മിനു അഭിമുഖത്തിൽ പറഞ്ഞു. ഒരുപാട് പേരെ സിനിമയിൽ അഭിനയിക്കാമെന്ന് പറഞ്ഞ് ചൂഷണം ചെയ്യുന്നുണ്ടെന്നും മിനു പറഞ്ഞു.