കാപ്പി അല്ലെങ്കിൽ ചായ കുടിക്കാതെ ദിവസം തുടങ്ങാൻ പറ്റാത്ത മനുഷ്യരാണ് മലയാളികൾ. എന്നാൽ ഇടയ്ക്ക് എപ്പോഴെങ്കിലും ഒരു കപ്പ് കാപ്പി കുടിക്കുന്നത് ദോഷകരമല്ലെങ്കിലും, ദൈനംദിന ജീവിതത്തിൽ ഇത് പൂർണ്ണമായും ആശ്രയിക്കുന്നത് ശരീരത്തിന് ദോഷകരമാണ് എന്ന് കരുതിയിരുന്നവർ ആയിരുന്നു നമ്മൾ.
എങ്കിൽ ഇതാ ഒരു സന്തോഷവാർത്ത
ദിവസവും മൂന്നു കട്ടന്‍ കാപ്പി കുടിച്ചാല്‍ ടെപ്പ് 2 പ്രമേഹം, ഹൃദ്രോഗം, പക്ഷാഘാതം എന്നിവയുടെ സാധ്യത കുറയുമെന്നാണ് ചൈനയില്‍ നടത്തിയ പുതിയ പഠനം പറയുന്നത്. ദിവസവും ഒന്നും രണ്ടു കട്ടന്‍കാപ്പിയൊക്കെ കുടിയ്ക്കുന്നവര്‍ക്ക് ഇതൊരു സന്തോഷവാര്‍ത്തയാണ്.
ദിവസം 100 മില്ലിഗ്രാമിൽ കുറവ് കഫൈൻ കഴിക്കുന്നവർക്ക് അപേക്ഷിച്ച് 20 മുതൽ 300 മില്ലിഗ്രാം വരെ കഫൈൻ കഴിക്കുന്നവർക്ക് ഹൃദ്രോഗസാധ്യത 48 ശതമാനം കുറവാണെന്ന് ക്ലിനിക്കൽ എൻഡോക്രൈനോളജി ആൻഡ് മെറ്റബോളിസം ജേണലിൽ പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ട് പറയുന്നു. യുകെ ബയോബാങ്ക് ഡേറ്റയിൽ നിന്ന് 37 നും 73 നും ഇടയിൽ പ്രായമുള്ള അഞ്ച് ലക്ഷത്തിലധികം പേരുടെ വിവരങ്ങൾ ഉപയോഗിച്ചാണ് പഠനം നടത്തിയത്. എന്നാൽ മിതമായ അളവിൽ അകത്ത് ചെല്ലുമ്പോഴാണ് ഈ ഗുണങ്ങൾ ശരീരത്തിന് ലഭിക്കുന്നതെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ സുഹോവു മെഡിക്കൽ കോളേജിലെ ചോഫു കെ പറയുന്നു. എന്നാൽ കഫീൻ പ്രാഥമികമായി നമ്മുടെ ശരീരത്തിലെ കേന്ദ്ര നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നു, ഇത് തലച്ചോറിലെ ന്യൂറോ ട്രാൻസ്മിറ്ററുകളെ നേരിട്ട് ബാധിക്കുന്നു. കാപ്പി അമിതമായി കുടിക്കുന്നത് ഉറക്കമില്ലായ്മയ്ക്ക് കാരണമാകുമെന്ന് ന്യൂട്രീഷ്യണലിസ്റ്റ് മുഗ്ധ പ്രധാൻ പറയുന്നു.