സ്കൂളിൽ കുട്ടികള്‍ക്ക് എന്ത് കൊടുക്കണമെന്ന് ആശങ്കയിലാണോ തയാറാക്കാം മിനി ബീറ്റ്റൂട്ട്പൂരി.
ചേരുവകൾ
- ഗോതമ്പ് മാവ് – 1 കപ്പ്
- റവ – 1 1/2 ടേബിള്‍സ്പൂണ്‍
- ബീറ്റ്റൂട്ട് അരച്ചത് – 1/2 കപ്പ്
- ബേക്കിംഗ് സോഡ – ഒരു നുള്ള്
- ഉപ്പ് – പാകത്തിന്
- എണ്ണ – വറുക്കാന്‍ ആവശ്യമുള്ളത്
തയ്യാറാക്കുന്ന വിധം
എണ്ണയൊഴികെയുള്ള ചേരുവകള്‍ ആവശ്യാനുസരണം അല്പം വെള്ളം കൂടെ ചേര്‍ത്ത് പൂരിക്ക് കുഴച്ച് വെക്കുക.15 മിനുട്ട് വച്ച ശേഷം ചെറിയ പൂരികളായി പരത്തി ചൂടായ എണ്ണയില്‍ വറുത്തെടുക്കാം. വ്യത്യസ്ത ആകൃതിയിൽ ഇത് ഉണ്ടാക്കിയെടുക്കാം.
STORY HIGHLIGHT: mini beetroot poori