ജ്യൂസോ തണുത്ത പാനീയമോ കുടിക്കാനാണ് പൊതുവേ എല്ലാവരും ഇഷ്ടപ്പെടുന്നത്. ചൂടുകാലത്ത് കുടിയ്ക്കാന്‍ ഉത്തമമായൊരു സ്മൂത്തിയാണ് ആപ്പിള്‍ ബനാന സ്മൂത്തി.
ചേരുവകൾ
- ആപ്പിള്‍-2
- ചെറിയ നേന്ത്രപഴം-2
- തണുപ്പിച്ച പാല്‍-2 കപ്പ്
- പഞ്ചസാര-2 ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ആപ്പിള്‍ തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കണം. ഇതിനൊപ്പം നേന്ത്രപഴവും പാലും പഞ്ചസാരയും ചേര്‍ത്ത് മിക്സിയില്‍ നന്നായി അടിച്ചെടുക്കുക. ആപ്പിൾ ബനാന സ്മൂത്തി തയ്യാർ.
STORY HIGHLIGHT: apple banana smoothie