തന്റേതായ ആലാപന ശൈലിയിലൂടെ വ്യത്യസ്തത പുലർത്തി ആരാധകർക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഗായകനാണ് ഹരീഷ് ശിവരാമകൃഷ്ണൻ. ആരാധകർ ഏറെയുള്ള ഗായകൻ ആണെങ്കിൽ കൂടിയും പാട്ടുകളെ കൊല്ലുന്നു എന്ന വിമർശനം നിരവധി പ്രാവശ്യം ഹരീഷിന് നേരിടേണ്ടി വന്നിട്ടുണ്ട്.
View this post on Instagram
കഴിഞ്ഞദിവസം ഹരീഷ് പങ്കുവച്ച ‘കൈക്കുടന്ന നിറയെ’ എന്ന സൂപ്പർഹിറ്റ് ഗാനം ഈണത്തിൽ മാറ്റം വരുത്തി തന്റേതായ ശൈലിയിൽ ഹരീഷ് ആലപിച്ചിരുന്നു. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ പാട്ടിന് താഴെ പ്രശസ്ത ഗായകൻ ഹരിഹരൻ ‘ മനോഹരമായ അവതരണം’ എന്ന് കമന്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ‘ഈ പാട്ടിനെയും കൊന്നു, ചില പാട്ടുകൾ ഇങ്ങനെയും നശിപ്പിക്കാം’ എന്നുള്ള വിമർശനങ്ങളും ഉയർന്നു. ഈ പാട്ട് ഏറെ ചർച്ചയായതോടെ വിമർശനങ്ങൾക്കുള്ള മറുപടിയുമായി സമൂഹമാധ്യമത്തിൽ എത്തിയിരിക്കുകയാണ് ഹരീഷ് ശിവരാമകൃഷ്ണൻ.
പാട്ടിൽ ഗസൽ ഇതിഹാസം ഹരിഹരൻ ജി രേഖപ്പെടുത്തിയ കംമെന്റാണ് എനിക്ക് കിട്ടാവുന്ന ഏറ്റവും വലിയ മെഡൽ, നിങ്ങൾക്ക് ഞാൻ പാടുന്നത് ഇഷ്ടം അല്ല എന്നതിനെ മാനിച്ചുകൊണ്ട് തന്നെ ഇനിയും സംഗതികൾ ഒക്കെ ഇട്ട്, എനിക്ക് സന്തോഷം തരുന്ന പോലെ പാടാൻ പോലെ ആണ് തീരുമാനമെന്നും ഹരീഷ് പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചു. പാട്ടുകൾ കൊല്ലപ്പെടുന്നു എന്നത് നിങ്ങളുടെ മാത്രം തോന്നൽ ആയത് കൊണ്ട് തല്ക്കാലം അത് തിരുത്താൻ ഉദ്ദേശമില്ലെന്നും താരം വ്യക്തമാക്കി. നിരവധിപേരാണ് ഹരീഷിന് കമെന്റിലൂടെ പിന്തുണ നൽകിയത്.
STORY HIGHLIGHT : harish sivaramakrishnan mass reply to negative comments