വനിതാ നിര്‍മാതാവിന്റെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെതിരെ ഡബ്ല്യൂസിസി. ആരോപണവിധേയർ സ്ഥാനത്ത് നിന്ന് മാറാതെയാണ് അന്വേഷണം നേരിടുന്നത് സംഘടന കുറ്റാരോപിതർക്ക് ഒപ്പമാണെന്നതിന്റെ തെളിവാണെന്നും ഡബ്ല്യൂസിസി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. വനിത നിർമാതാവിന് പൂർണ പിന്തുണ നൽകുന്നതായും കുറിപ്പിലൂടെ ഡബ്ല്യൂസിസി പറയുന്നു.
കേസിൻ്റെ ധാർമികമായ ഉത്തരവാദിത്തം പങ്കിട്ടുകൊണ്ട് താൽകാലികമായി സ്ഥാനത്തു നിന്ന് മാറി നിൽക്കാൻ പോലും ഇതുവരെ നേതാക്കൻമാർ മിനക്കെട്ടിട്ടില്ലെന്നും കുറിപ്പിലൂടെ ഡബ്ല്യൂസിസി കുറ്റപ്പെടുത്തി.
വനിതാ നിർമാതാവിന്റെ പരാതിയിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ കേസെടുത്തു. പരാതിയുടെ അടിസ്ഥാനത്തിൽ നിർമാതാക്കളായ ആന്റോ ജോസഫ്, ബി രാകേഷ്, ലിസ്റ്റിൻ സ്റ്റീഫൻ ഉൾപ്പെടെ 9 പേർക്കെതിരെയാണ് അന്വേഷണം നേരിടുകയാണ്. അസോസിയേഷൻ യോഗത്തിലേക്ക് വിളിച്ചു വരുത്തി മോശമായി പെരുമാറിയെന്നും സ്ത്രീത്വത്തെ അപമാനിച്ചുമെന്നുമാണ് വനിതാ നിർമ്മതാവിൻ്റെ പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം സെൻട്രൽ പൊലീസ് കേസെടുക്കുകയായിരുന്നു.
STORY HIGHLIGHT: woman producers allegation is serious producers association stands with accused says wcc