യുപിഎ സർക്കാരിന്റെ കാലത്ത് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ജയിലിലടയ്ക്കപ്പെട്ട പ്രൊഫ. ജി എൻ സായിബാബ അന്തരിച്ചു. ഹൈദരാബാദില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 57 വയസായിരുന്നു. ഡല്‍ഹി സര്‍വകലാശാല മുന്‍ അധ്യാപകനായിരുന്നു സായിബാബ. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് നാഗ്പൂർ സെൻട്രൽ ജയിലിൽ പത്ത് വർഷത്തോളം ഇദ്ദേഹം തടവിലായിരുന്നു.
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 2014 മേയിലാണ് സായിബാബയെ മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്തത്. 2022ല്‍ കേസില്‍ ബോംബെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയെങ്കിലും സുപ്രീംകോടതി അത് സ്റ്റേ ചെയ്യുകയായിരുന്നു. പിന്നീട് ബോംബെ ഹൈക്കോടതിയിൽ കേസ് വീണ്ടും പരിഗണിച്ച് അദ്ദേഹത്തെ ജയിൽ മോചിതനാക്കി. കഴിഞ്ഞ മാർച്ചിലായിരുന്നു സായിബാബ ജയില്‍ മോചിതനായത്.
ഡല്‍ഹി സർവകലാശാലയ്ക്ക് കീഴിലുള്ള രാം ലാല്‍ ആനന്ദ് കോളേജിലെ ഇംഗ്ലിഷ് പ്രൊഫസറായിരുന്നു സായിബാബ. അറസ്റ്റിനെ തുടർന്ന് കോളേജില്‍ നിന്ന് സസ്പെൻഡ് ചെയ്യുകയായിരുന്നു ഇദ്ദേഹത്തെ.
STORY HIGHLIGHT: prof gn saibaba passes away