മലയാളികൾക്ക് വളരെ സുപരിചിതനായ താരമാണ് ഷൈജു. സിനിമയിലും സീരിയലിലും ഒക്കെ സജീവ സാന്നിധ്യമായ ഷൈജു തന്റെ വിശേഷങ്ങൾ ഒക്കെ ആളുകളുമായി പങ്കുവയ്ക്കുകയും ചെയ്യാറുണ്ട് മോഹൻലാലിന്റെ രൂപസാദൃശ്യം ഉള്ളതുകൊണ്ട് തന്നെ ഒരുപാട് അവസരങ്ങൾ തനിക്ക് നഷ്ടമായിട്ടുണ്ട് എന്ന് ഒരിക്കൽ ഷൈജു പറഞ്ഞിട്ടുണ്ടായിരുന്നു. ഷൈജുവിന്റെ ഓരോ വാർത്തകളും വളരെ വേഗം ശ്രദ്ധ നേടുകയും ചെയ്യാറുണ്ട് അത്തരത്തിൽ ഇപ്പോൾ ഷെയ്ൻ നിഗം അതിഥിയായി എത്തിയ ഒരു പരിപാടിയിൽ അച്ഛൻ അഭിനയെ കുറിച്ച് ഷൈജു പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.
ഞാനും അഭിക്കയും കൂടി ഒരു ദിവസം രാത്രിയിൽ ഒരിടത്തേക്ക് പോവുകയായിരുന്നു ഈ പാതിരാത്രിക്ക് എവിടേക്കാണ് എന്ന് ചോദിച്ചപ്പോഴാണ് അദ്ദേഹം എന്നോട് ഒരു പെണ്ണ് കാണാൻ പോവുകയാണ് എന്ന് പറയുന്നത്. ഞാൻ ആദ്യമായാണ് പാതിരാത്രിയിൽ ഒരാളെ പെണ്ണ് കാണാൻ പോകുന്നത് കാണുന്നത് .ഞങ്ങൾ അവിടെ ചെന്നപ്പോൾ എല്ലാവരും ഉണ്ട് എന്നാൽ അവരുടെ അടുത്ത ബന്ധുക്കൾ മാത്രമാണ് ഉള്ളത്. അഞ്ചാറ് മിനിറ്റിനുള്ളിൽ പെണ്ണുകാണൽ ഒക്കെ കഴിഞ്ഞു.
അങ്ങനെ ആ പെൺകുട്ടിയിലുള്ള മകനാണ് ഷൈൻ എന്നും ഏറെ രസകരമായ രീതിയിൽ ഷൈജു പറയുന്നുണ്ട്.. ഷൈജുവിന്റെ വാക്കുകൾ കേട്ട് പിഷാരടി അടക്കമുള്ളവർ പൊട്ടിച്ചിരിക്കുന്നതും കാണാൻ സാധിക്കും. ഏറെ രസകരമായ രീതിയിലാണ് ഈ സംഭവത്തെക്കുറിച്ച് ഷൈജു സംസാരിക്കുന്നത് അതുകൊണ്ടുതന്നെ ഈ ഒരു വീഡിയോ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തു
Story Highlights ; Shaiju talkes abhi