മലയാള സിനിമയിൽ അടുത്തകാലത്ത് വളരെയധികം സംസാരവിഷയമായി മാറിയ വ്യക്തിയാണ് ഷെയൻ നിഗം. നിരവധി ആരാധകരെ സ്വന്തമാക്കിയ വ്യക്തിയാണ് താരം. ആരാധകരെ പോലെ തന്നെ വലിയൊരു നിര വിമർശകരെയും താരം സ്വന്തമാക്കിയിട്ടുണ്ട് ഒരു സമയത്ത് വലിയ തോതിൽ ആയിരുന്നു താരത്തിന് വിമർശനങ്ങൾ ലഭിച്ചിരുന്നത്. താരത്തെക്കുറിച്ച് നിർമ്മാതാവായ ജോബി ജോർജ് പറയുന്ന ചില കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്.
ഷെയന്റെ അച്ഛനും ഞാനും അടുത്ത സുഹൃത്തുക്കൾ ആയിരുന്നു. ഷെയ്നിന്റെ ഒരു സിനിമയ്ക്ക് ഞാൻ ഫിനാൻസ് ചെയ്തിട്ടുണ്ട്. പക്ഷേ ആ സിനിമ എനിക്ക് ഒരു അനുഭവമായിരുന്നു അതിൽ ഒരുപാട് കാര്യങ്ങൾ പഠിച്ചു. എന്നാൽ ആ കാര്യത്തിൽ എനിക്ക് ഷെയ്നോട് പോലും പരിഭവമില്ല. അത് കഴിഞ്ഞുപോയ കാര്യമായാണ് ഞാൻ കരുതുന്നത് ഇനി ആ കാര്യത്തെക്കുറിച്ച് പറയേണ്ട കാര്യമില്ല. ആ ഒരു സിനിമയ്ക്ക് ശേഷം ഒരുപാട് കോൺട്രിവേഴ്സികളും മറ്റും ഉണ്ടായി അതിനെക്കുറിച്ച് ഒന്നും ഞാൻ പറയാൻ ആഗ്രഹിക്കുന്നില്ല. കഴിഞ്ഞുപോയ കാര്യങ്ങളാണ് പക്ഷേ അതിൽ നിന്നും എനിക്ക് ഒരുപാട് പഠിക്കാൻ ഉണ്ടായിരുന്നു.
ആ ഒരു സംഭവം കാരണം എനിക്ക് ഒരുപാട് സുഹൃത്തുക്കളെയൊക്കെ ലഭിച്ചു മാത്രമല്ല ആ സിനിമയിൽ വർക്ക് ചെയ്തിരുന്ന ഒരു പെൺകുട്ടി എന്റെ അടുത്ത് സുഹൃത്ത് സഹോദരിയും ഒക്കെയാണ് ഇപ്പോൾ അവരുടെ വിവാഹം ഒക്കെ കഴിഞ്ഞു അതൊക്കെ ഈ സംഭവം കൊണ്ട് എനിക്ക് കിട്ടിയതാണ് മാത്രമല്ല ഒരുപാട് സുഹൃത്തുക്കളെ ഈ ഒരു കാരണത്താൽ എനിക്ക് ലഭിച്ചിട്ടുണ്ട് എന്നും അതിനൊക്കെ ഒരു നിമിത്തം ആയിരുന്നു ആ സംഭവം എന്നാണ് ഞാൻ വിചാരിക്കുന്നത് എന്നും താരം പറയുന്നുണ്ട്
story highlight; producer joby george and shane nigam