തിരുവനന്തപുരം: സംസ്ഥാനത്ത് തോറിയം അധിഷ്ഠിത ആണവനിലയം സ്ഥാപിക്കാൻ ആലോചിക്കുന്നില്ലെന്നും ഇതു സംബന്ധിച്ച് പരിശോധന നടത്തിയിട്ടില്ലെന്നും മന്ത്രി കെ.കൃഷ്ണൻകുട്ടി. ആണവനിലയത്തിന്റെ കാര്യത്തിൽ സർക്കാർ നയപരമായ തീരുമാനമെടുത്തിട്ടില്ല. എന്നാൽ ഗുണനിലവാരമുള്ള തോറിയം സംസ്ഥാനത്തു ലഭ്യമാണെന്നതു കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നു മന്ത്രി നിയമസഭയിൽ പറഞ്ഞു.