നമുക്ക് ഉന്മേശവും ഉണർവ്വും പകരാൻ കട്ടൻ ചായയ്ക്ക് കഴിയും. എന്നാൽ ഇതേ കട്ടൻചായ ഉപയോഗിച്ച് നമുക്ക് മുടിയും കറുപ്പിക്കാം. എങ്ങിനെയെന്നല്ലേ? ഈ മിശ്രിതം ഉണ്ടാക്കാൻ തേയിലയും വെള്ളവും മാത്രം മതി. നാം ചായ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന തേയില പൊടിയെക്കാൾ ഇതിന് നല്ലത് ഉണങ്ങിയ പൊടിക്കാത്ത തേയില ആണ്. തേയില പൊടികളിൽ ഭൂരിഭാഗവും മായം ചേർത്ത് വരുന്നവയാണ്. ഇത് നമ്മുടെ മുടിയ്ക്ക് ഗുണത്തേക്കാൾ ഏറെ ഒരു പക്ഷെ ദോഷം ചെയ്‌തേയ്ക്കാം. അതിനാൽ തേയില കൊണ്ട് ഈ മിശ്രിതം ഉണ്ടാക്കുകയായിരിക്കും നല്ലത്. കട്ടൻ ചായയ്ക്ക് സമാനമായ രീതിയിൽ ഒരു പാത്രത്തിൽ വെള്ളം എടുക്കുക. ഇതിലേക്ക് നാല് തേയിലയോ, അല്ലെങ്കിൽ രണ്ട് ടീസ് സ്പൂൺ തേയില പൊടിയോ ചേർത്ത് കൊടുക്കാം. ശേഷം ഇത് തണുക്കാൻ വയ്ക്കുക. തണുത്ത ശേഷം ബോട്ടിലിൽ ഈ വെള്ളം ആക്കി ഉപയോഗിക്കാം. അപ്പോ ഇനി തേയില വച്ച് ചായ മാത്രമല്ല ഉണ്ടാക്കാൻ സാധിക്കുന്നത്.