കാസർഗോഡ് ബോവിക്കാനത്ത് യുവതിയെ ദുരൂഹസാഹചര്യത്തിൽ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൊവ്വൽ ബെഞ്ച്കോടതിയിലെ പി.എ. ജാഫറിന്റെ ഭാര്യ അലീമ ആണ് മരിച്ചത്. പിന്നാലെ ഭർത്താവ് ജാഫർ ഒളിവിൽ പോയതായി പോലീസ് അറിയിച്ചു.
മരണത്തിൽ ദുരൂഹത ഉണ്ടെന്നും ജാഫർ സ്ത്രീധനം ആവശ്യപ്പെട്ട് മർദിക്കുന്നതായി അലീമ പറഞ്ഞിട്ടുണ്ടെന്നും ബന്ധുക്കൾ പോലീസിൽ മൊഴി നൽകിയിട്ടുണ്ട്. കാസർഗോഡ് നഗരത്തിലെ വാച്ച് കട നടത്തുന്നയാളാണ് ജാഫർ.
ജാഫറും അലീമയും ചൊവ്വാഴ്ച രാത്രിയിലും തമ്മിൽ വഴക്കു നടന്നിരുന്നതായി പോലീസ് പറഞ്ഞു. ഇതിനു പിന്നാലെയാണ് രാത്രി 11.50 ഓടെ അലീമയെ കുളിമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ചെർക്കള കെകെ പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
ആദൂർ എസ്കെ കെ.വിനോദ് കുമാറിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റിനു ശേഷം പരിയാരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. മൃതദേഹത്തിൽ മർദ്ദനമേറ്റതിന്റെ പാടുകൾ ഉണ്ടെന്നു അലീമയുടെ ബന്ധുക്കൾ പറഞ്ഞു.
STORY HIGHLIGHT: woman found dead bovikanam husband missing