തമിഴ്നാട് വാൽപ്പാറയിൽ പുലിയുടെ ആക്രമണത്തിൽ ആറു വയസ്സുകാരി മരിച്ചു. സൂചിമല എസ്റ്റേറ്റ് പരിസരത്താണ് അപകടം. ജാർഖണ്ഡ് സ്വദേശികളായ ദമ്പതികളുടെ മകൾ അപ്സര കാത്തൂർ ആണ് മരിച്ചത്. അമ്മയ്ക്കൊപ്പം കടന്നു പോവുകയായിരുന്ന കുഞ്ഞിനെ പുലി ആക്രമിക്കുകയായിരുന്നു.
ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും നടത്തിയ തെരച്ചിലില്‍ കുട്ടിയുടെ മൃതദേഹം പിന്നീട് വനാതിര്‍ത്തിയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. അമ്മയുടെയും കുട്ടിയുടെയും കരച്ചില്‍ കേട്ട് പ്രദേശവാസികളും തൊഴിലാളികളുമൊക്കെ ഇങ്ങോട്ടേക്ക് ഓടിയെത്തുകയായിരുന്നു. ആദ്യഘട്ടത്തില്‍ തേയിലത്തോട്ടത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.
വനാതിര്‍ത്തിയോട് ചേര്‍ന്ന് പരിശോധന നടത്തിയതിയപ്പോളാണ് മൃതദേഹം കണ്ടെത്തിയത്. പതിവായി കാട്ടാന അടക്കമുള്ള വന്യമൃഗ ശല്യമുള്ള സ്ഥലമാണിത്. പോലീസുകാരും ഫോറസ്റ്റ് അധികൃതരും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. പതിവായി കാട്ടാന അടക്കമുള്ള വന്യമൃഗ ശല്യമുള്ള സ്ഥലമാണിത്.
STORY HIGHLIGHT: tiger killed baby in valpara in tamil nadu