നവാഗതനായ എൻ.വി. മനോജ് സംവിധാനം ചെയ്യുന്ന ഓശാന എന്ന ചിത്രത്തിൻ്റെ മനോഹരമായ വീഡിയോഗാനം ഒക്ടോബർ ഇരുപത്തിയൊന്ന് തിങ്കളാഴ്ച്ച പ്രകാശനം ചെയ്തിരിക്കുന്നു. ഒരു ട്രയിൻ യാത്രയിലൂടെ തുടങ്ങുന്ന ഈ ഗാനം മറ്റു ലൊക്കേഷനുകളിലേക്കും കടന്നുചെല്ലന്നുണ്ട്. ഒരു പ്രണയത്തിൻ്റെ കൗതുകകരമായ ദൃശ്യാവിഷ്ക്കാരണത്തോടെയാണ് സംവിധായകൻ മനോജ് ഈ ഗാനം അവതരിപ്പിക്കുന്നത്.
‘നിൻ മിഴിയിൽ വഴി തട്ട്
കൺപീലി ചിമ്മാതെ നിന്നെ
എൻചുവരിൽ വിരലോട്
നിൻ പേരു ചേർക്കുന്നു താനേ…’
ഹരിനാരായണൻ രചിച്ച് മെജോ ജോസഫ് ഈണമിട്ട കെ.എസ്. ഹരിശങ്കർ പാടിയ ഈ ഗാനത്തിൻ്റെ ചലച്ചിത്രാവിഷ്ക്കാരണമാണ് ഇന്ന് പ്രകാശനം ചെയ്ത വീഡിയോ ഗാനം.
പുതുമുഖം ബാലാജി ജയരാജും വർഷാ വിശ്വനാഥുമാണ് ഈ ഗാനരംഗത്തിലെ അഭിനേതാക്കൾ. തമിഴ് ചലച്ചിത്രവേദിയിലെ പ്രശസ്ത കോറിയോഗ്രാഫറായ പ്രശാന്താണ് ഈ ഗാനരംഗത്തിൽ കോറിയോഗ്രാഫി കൈകാര്യം ചെയ്തിരിക്കുന്നത്. ഹൈദ്രാബാദ്രാമോജി ഫിലിം സ്റ്റുഡിയോയിലാണ് ഈ ഗാനരംഗം ചിത്രീകരിക്കപ്പെട്ടത്. മരക്കാറിനു ശേഷം രാമോജി ഫിലിം സ്റ്റുഡിയോയിൽ ചിത്രീകരിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് ഓശാന. എം.ജെ.എൻ. പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മാർട്ടിൻ ജോസഫ്മായിപ്പനാണ് ഈ ചിത്രം നിർമിക്കുന്നത്.
ഒരു വ്യക്തിയുടെ ജീവിതത്തിൽ പല കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന വികാരങ്ങളുടേയും, ബന്ധങ്ങളുടേയും സങ്കീർണ്ണതകളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഓരോ കാലഘട്ടത്തിലും പ്രണയം എങ്ങനെ വ്യത്യാസപ്പെടുന്നു അത് എത്രത്തോളം ഒരു വ്യക്തിയുടെ വികാരങ്ങളേയും ജീവിത നിലവാരങ്ങളേയും എങ്ങനെ സ്വാധീനിക്കുന്നു എന്ന് ഈ ചിത്രത്തിലൂടെ വരച്ചുകാട്ടുന്നു.
ഗാനങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിലെ മറ്റു ഗാനങ്ങൾ രചിച്ചിരിക്കുന്നത് വിനായക് ശശികുമാർ, ഷോബി കണ്ണങ്കാട്ട്, ഗാനങ്ങൾ – സാൽവിൻ വർഗീസ് എന്നിവരാണ്. ജിതിൻ ജോസാണ്കഥയും തിരക്കഥയും, സംഭാഷണവും രചിച്ചിരിക്കുന്നത്.
പുതുമുഖം ബാലാജി ജയരാജ്, നായകനാകുന്ന ഈ ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു അൽത്താഫ് സലിം, ബോബൻ സാമുവൽ, 1 നിഴൽകൾ രവി, സാബുമോൻ, ഡോ. ജോവിൻ ഏബ്രഹാം വിനു വിജയകുമാർ, ഷാജി മാവേലിക്കരാ , ഗൗരി മോഹൻ, ചിത്രാ നായർ, സ്മിനു സിജോ, എന്നിവരും ബാല താരങ്ങളായ ജാൻവി മുരളിധരൻ , ആദിത്യൻ, ആര്യാ രാജീവ് എന്തി വരും പ്രധാന വേഷങ്ങളിലെത്തുന്നു.
വർഷാവിശ്വനാഥാ ണു നായിക
ഛായാഗ്രഹണം – മെൽബിൻ കുരിശിങ്കൽ.
എഡിറ്റിംഗ്- സന്ധീപ് നന്ദകുമാർ.
കലാസംവിധാനം – ബനിത് ബത്തേരി.
കോസ്റ്റ്യും ഡിസൈൻ – ദിവ്യാ ജോബി.
മേക്കപ്പ് – ജിത്തു പയ്യന്നൂർ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ശ്രീകുമാർ വള്ളംകുളം
അസ്സോസ്സിയേറ്റ് ഡയറക്ടർ – സബിൻ കാട്ടുങ്കൽ
പ്രൊജക്റ്റ് – ഡിസൈൻ – അനുക്കുട്ടൻ ഏറ്റുമാന്നൂർ.
പ്രൊഡക്ഷൻ കൺട്രോളർ – കമലാക്ഷൻ പയ്യന്നൂർ.
ഫോട്ടോ – സന്തോഷ് പട്ടാമ്പി