ആവശ്യമായ ചേരുവകൾ
കുനാഫ ഡോവ്
ബട്ടർ – 5 Tbl Spn
റോസ്സ്റ്റഡ് സേമിയ (വളരെ കട്ടി കുറഞ്ഞ സേമിയ വേണം) – 1പാക്കറ്റ് (200 gm)
ക്രീം ചീസ് മിക്സ്
പാൽ – 1കപ്പ്
പഞ്ചസാര – 3 Tbl Spn
മൈദ – 2 Tspn
കോൺഫ്ലോർ – 3 Tspn
ക്രീം ചീസ് – 6 Tbl Spn
കുറച്ചു പാൽ എടുത്ത് അതിലേക്കു കോൺഫ്ലോറും മൈദയും മിക്സ് ചെയ്ത് വെക്കുക. ബാക്കി പാൽ തിളപ്പിക്കുക. അതിലേക്കു പഞ്ചസാരയും നേരത്തെ തയ്യാർ ആക്കിയ മിക്സും ചേർക്കുക. കുറുകി വന്നതിനു ശേഷം ചീസ് ഇട്ടു കൊടുക്കണം. ചീസ് ഉരുകി കഴിഞ്ഞ് തീ ഓഫ് ചെയ്യാം. അധികം വേവിക്കരുത്.
ഷുഗർ സിറപ്പ്
പഞ്ചസാര – 1കപ്പ്
വെള്ളം – ഒന്നര കപ്പ്
നാരങ്ങാനീര് – 1Tspn
ഇവ മൂന്നും ചേർത്ത് പഞ്ചസാര പാനി തയ്യാറാക്കുക.
തയ്യാറാക്കുന്ന വിധം
സേമിയ കൈ കൊണ്ടു ചെറുതായി പൊടിച്ച് അതിലേക്ക് 4 ടേബിൾ സ്പൂൺ ബട്ടർ ചേർത്ത് നന്നായി മിക്സ് ചെയ്ത് രണ്ട് ഭാഗം ആക്കി മാറ്റിവക്കുക. ഒരു ഫ്രൈയിങ് പാനിൽ കുറച്ചു ബട്ടർ തടവി അതിലേക്ക് ഒന്നാമത്തെ ഭാഗം ഇട്ട് നന്നായി അമർത്തി ലെയർ പോലെ സെറ്റ് ആക്കുക. മീതെ ക്രീം ചീസ് മിക്സ് ഒഴിക്കുക. ചേർക്കുമ്പോൾ അരികിലേക്ക് ഒഴുകി പോകാതെ ശ്രദ്ധിക്കുക. ശേഷം മാറ്റി വെച്ച ബാക്കി സേമിയ കൂടെ മുകളിൽ ഇട്ട് കവർ ചെയ്യുക. ലോ ഫ്ലെയിമിൽ 5 തൊട്ട് 6 മിനിറ്റ് വരെ കുക്ക് ചെയ്യുക. (തീ തീരെ കുറച്ച് വെക്കുക, കരിഞ്ഞു പോകാതെ ശ്രദ്ധിക്കണം). ഇനി വേറെ ഒരു പാനിൽ കുറച്ചു ബട്ടർ തടവി അതിലേക്ക് മറിച്ചിടാം.. (ചെയ്ത് കൊണ്ടിരുന്ന പാനിലേക്കു തന്നെ മറിച്ചിടാൻ പറ്റുമെങ്കിൽ അങ്ങനെയും ചെയ്യാം). വീണ്ടും ഒരു 5 മിനിറ്റ് കഴിയുമ്പോൾ കുനാഫ റെഡി. പിസ്താ കൊണ്ടു അലങ്കരിച്ച് ചൂടോടെ തന്നെ സിറപ്പ് ഒഴിച്ചു കൊടുക്കുക.