ചേരുവകൾ
വെള്ളരിക്ക – 1.5 റ്റീകപ്പ്
പച്ചമുളക് -4
തേങ്ങ -1.5 റ്റീകപ്പ്
ജീരകം -2 നുള്ള്
മഞൾപൊടി -1/4 റ്റീസ്പൂൺ
മുളക് പൊടി -1/2 റ്റീസ്പൂൺ
ഉപ്പ്,എണ്ണ ,കടുക് -പാകത്തിനു
കറിവേപ്പില -1 തണ്ട്
വറ്റൽമുളക് -2
ഉലുവാപൊടി -3 നുള്ള്
കുരുമുളക്പൊടി -2 നുള്ള്
തയ്യാറാക്കുന്ന വിധം
തേങ്ങ+ ജീരകം+1 നുള്ള് മഞൾപൊടി+2 പച്ചമുളക് ഇത്രെം നല്ല വണ്ണം അരച്ച് എടുക്കുക.വെള്ളരിക്ക, 2 പച്ചമുളക് കീറിയത്,മഞൾപൊടി,മുളക്പൊടി ഇവ ചേർത്ത് കുറച്ച് വെള്ളവും ചേർത് വേവിക്കാൻ വക്കുക. വെള്ളരിക്ക നന്നായി വെന്ത് വെള്ളം ഒക്കെ ഏകദെശം വറ്റി വരുമ്പോൾ അരപ്പ് ചേർത്, വളരെ കുറച്ച് വെള്ളവും ചേർത് പാകത്തിനു ഉപ്പും ചേർത് ഇളക്കി അടച്ച് വച്ച് വേവിച്ച് തിള വന്ന ശെഷം തൈരു കട്ടയില്ലാതെ ഉടച്ച് ചേർത് ഇളക്കി തീ ഓഫ് ചെയ്യാം ( തൈരു ചേർത്ത് തിളക്കണ്ട.ഒന്ന് ചെറുതായി ചൂടായാൽ മതി.ഉലുവാ പൊടി,കുരുമുളക് പൊടി ഇവ മേലെ തൂകാം.( ഇവ രണ്ടും നല്ലൊരു മണവും തരും,രുചിയും കൂട്ടും,ചിലരു കുരുമുളക് പൊടി ചേർക്കാറില്ല, ചേർത്താൽ നല്ല സ്വാദ് ആണു)ഇനി പാനിൽ കുറച്ച് എണ്ണ ചൂടാക്കി കടുക്,വറ്റൽ മുളക്, കറിവേപ്പില ഇവ താളിച്ച് കറിയിലെക്ക് ചേർത്ത് ഇളക്കി ഉപയോഗിക്കാം.താളിക്കുമ്പോൾ ലേശം ഉലുവ കൂടെ വേണെൽ
ചേർക്കാം .ഇനി കഷണങ്ങൾ ഇല്ലാതെ തേങ്ങ അരച്ച് വക്കുന്ന രീതിമേൽ പറഞ അളവിൽ തേങ്ങ എടുത്ത് അതെ പൊലെ ജീരകം ,പച്ചമുളക് ,മഞൾപൊടി ചേർത്ത് അരച്ച് കുറച്ച് വെള്ളം ചേർത്ത് കലക്കി ,പാകത്തിനു ഉപ്പും ചേർത്ത് തിളക്കാൻ വക്കുക.അതിലെക്ക് മഞൾപൊടി,മുളക്പൊടി ,2 പച്ചമുളക് കീറിയത് ചേർത്ത് ഇളക്കി തിള വരുമ്പോൾ തൈരു ചേർത്ത് ഇളക്കി തീ ഓഫ് ചെയ്ത് ,ഉലുവാ പൊടി,കുരുമുളക് പൊടി തൂകി ,മേലെ പറഞ പോലെ
താളിച്ച് ചേർത്ത് ഉപയോഗിക്കാം.
ഇനി തേങ്ങ അരക്കാതെ
പാനിൽ ലെശം എണ്ണ ചൂടാക്കി 1/4 റ്റീസ്പൂൺ ഇഞ്ചി അരിഞത്,3 അല്ലി വെള്ളുതുള്ളി അരിഞത്,
3 പച്ചമുളക് കീറിയത് (ഇവ 3ഉം ചതച്ച് ചേർത്താലും മതി)
ഇവ ചേർത്ത് ഒന്ന് വഴറ്റി ,മഞൾപൊടി,മുളക് പൊടി ചേർത്ത് ഒന്ന് ചൂടാക്കി(കരിയാതെ ശ്രദ്ധിക്കണം) തൈരു ചേർത്ത് ഇളക്കി പാകത്തിനു ഉപ്പും ചേർത്ത് ഇളക്കി തീ ഓഫ് ചെയ്യാം.തൈരു കൂടുതൽ ചൂടാകാതെ ശ്രദ്ധിക്കണം .പാത്രം നല്ല ചൂടാണെങ്കിൽ തീ ഓഫ് ചെയ്ത ശെഷം തൈരു ചേർത്താലും മതി.
ഇനി ഉലുവാപൊടിയും കുരുമുളക്പൊടിയും ഇട്ട് മേലെ പറഞ പൊലെ താളിച്ച് ചേർത് ഉപയോഗിക്കാം.
ഇനി ഇതെ രീതിയിൽ കുറച്ച് കൂടി എളുപ്പത്തിൽ ഇഞ്ചിയും വെള്ളുതുള്ളിയും ഒഴിവാക്കി പച്ചമുളക് കീറിയതും,പൊടികളും വഴറ്റി തൈരു ചേർത്ത് ഉപ്പും ചേർത് ഉപയോഗിക്കാം.പിന്നെ ഉലുവാപൊടിയും ,കുരുമുളക് പൊടിയും തൂകി താളിച്ച് ഉപയോഗിക്കാം.