കുമ്പളങ്ങ – 1 ഇടത്തരം
പച്ചമുളക് കീറിയത് 6 എണ്ണം
തേങ്ങാപ്പാല്‍ – 1 കപ്പ്
വന്‍പയര്‍ വേവിച്ചത് – 1/4 കപ്പ്
കറിവേപ്പില
ഉപ്പ്
വെളിച്ചെണ്ണ – 3 ടീസ്പൂണ്‍
വന്‍ പയര്‍ അല്‍പം ഉപ്പു ചേര്‍ത്ത് ഒരു പാത്രത്തില്‍ വേവിക്കുക. ഇതിലേക്ക് മത്തങ്ങ, പച്ചമുളക്, എന്നിവയിട്ട് അല്പം വെള്ളം ഒഴിക്കുക. പാത്രം അടച്ച് അഞ്ച് മിനിട്ട് വേവിക്കുക. അടപ്പ് മാറ്റിയതിനു ശേഷം ഉപ്പും തേങ്ങാപ്പാല്‍ ഒഴിച്ച് ഇളക്കി ചൂടാകുമ്പോൾ അടുപ്പിൽ നിന്നും മാറ്റി കറിവേപ്പിലയും അല്‍പം വെളിച്ചെണ്ണയും ഒഴിച്ച് അടച്ചു വെക്കുക.