ചേരുവകൾ
വറുത്ത അരിപൊടി – 2 കപ്പ്
ഉപ്പ് – ആവശ്യത്തിന്
വെള്ളം – 2 3/4 കപ്പ്
തേങ്ങ ചിരകിയത് – 1/2 കപ്പ്
ബേക്കിംഗ് പൗഡർ – 1 ടീസ്പൂൺ
ആദ്യം ഒരു ബൗൾ എടുത്ത് അതിലേക്ക് 2 കപ്പ് വറുത്ത അരിപ്പൊടി ഇട്ട് കൊടുക്കാം. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് കൊടുത്ത് നന്നായി മിക്സ് ചെയ്തെടുക്കാം. നന്നായി മിക്സ് ചെയ്തതിന് ശേഷം 2 കപ്പ് ഇളം ചൂടുള്ള വെള്ളം ഒഴിച്ച് മാവ് മിക്സ് ചെയ്തെടുക്കാം. ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് തയ്യാറാക്കിയ മാവ് ഒഴിച്ച് രണ്ട് മൂന്ന് മിനിറ്റ് നന്നായി അടിച്ചെടുക്കാം. മിക്സിയിൽ അടിച്ചെടുത്ത മാവ് ഒരു പാത്രത്തിലേക് മാറ്റി കൊടുക്കാം. ഇനി ഇതിലേക്ക് അര കപ്പ് തേങ്ങ ചിരകിയതും കാൽ കപ്പ് വെള്ളവും കൂടി ചേർത്ത്
നല്ലപോലെ മിക്സ് ചെയ്തെടുക്കാം. ശേഷം ഒരു ടീസ്പൂൺ ബേക്കിംഗ് പൗഡർ ചേർത്ത് മാവ് കട്ടിയാണെങ്കിൽ കാൽ കപ്പ് വെള്ളം കൂടി ചേർത്ത് നന്നായി മിക്സ് ചെയ്ത് കൊടുക്കാം. പത്ത് മിനിറ്റ് അടച്ച് വെച്ച് റസ്റ്റ് ചെയ്യാൻ വെക്കാം. പത്ത് മിനിറ്റിന് ശേഷം ഇത് വീണ്ടും നന്നായി മിക്സ് ചെയ്യണം. അടുത്തതായി ഒരു ഇരുമ്പ് ചട്ടിയിൽ എണ്ണ പുരട്ടി ചൂടായി വരുമ്പോൾ അതിലേക്ക് തയ്യാറാക്കി വെച്ച മാവൊഴിച്ച് കൊടുത്ത് അടച്ച് വെച്ച് വേവിക്കാം.