മിക്‌സ്ചര്‍ മിഠായി കഴിക്കാത്തവരായി ആരും തന്നെ കാണില്ല. കുറെ പേര്‍ക്ക് മിക്‌സ്ചര്‍ മിഠായി ഒരു നൊസ്റ്റാള്‍ജിയ ആണ്. കടകളില്‍ ചില്ല് കുപ്പികളില്‍ ഇരിക്കുന്ന ഇവ വളരെ രുചികരമാണ് കഴിക്കാന്‍. എന്നാല്‍ ഇനി ഇതുപോലെ കടയില്‍ നിന്നും വാങ്ങി കഴിക്കേണ്ട. വീട്ടില്‍ തന്നെ തയ്യാറാക്കാം വളരെ കുറഞ്ഞ സമയത്തിനുള്ളില്‍. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം.
ആവശ്യമായ ചേരുവകള്‍
- കടലമാവ്
- അരിപ്പൊടി
- ഉപ്പ്
- ശര്‍ക്കര
- ഏലയ്ക്ക
തയ്യാറാക്കുന്ന വിധം
മിക്‌സ്ചര്‍ മിഠായി തയ്യാറാക്കുന്നതിനായി കടലമാവ്, അരിപ്പൊടി, ഉപ്പ് എന്നിവ ഒന്ന് അരിച്ചെടുത്തിട്ട് കുറച്ചു വെള്ളം ചേര്‍ത്ത് മാവിന്റെ പരുവത്തില്‍ ഒന്ന് കുഴച്ചെടുക്കുക. കുറച്ച് കട്ടിയില്‍ ഇരിക്കുന്നതായിരിക്കും നല്ലത്. ഇനി നമ്മള്‍ ഇടിയപ്പത്തിന്റെ സേവനാഴിയിലേക്കിട്ട് വലിയ ചില്ലില്‍ ഇട്ട് എടുക്കുക. ഇനി ഇവ എണ്ണയിലേക്ക് ഇട്ട് നല്ലപോലെ ഒന്ന് ഫ്രൈ ചെയ്‌തെടുക്കണം. ക്രിസ്പി ആവുന്നതുവരെ ഫ്രൈ ചെയ്യണം. ഇനി തണുത്ത് കഴിയുമ്പോള്‍ കൈകൊണ്ട് ഒന്ന് പൊടിച്ചെടുക്കുക.
നല്ലപോലെ പൊടിച്ചെടുത്ത ശേഷം അത് മാറ്റിവയ്ക്കാം. ഇനി ഒരു പാനിലേക്ക് ശര്‍ക്കര, കുറച്ച് വെള്ളം എന്നിവ ചേര്‍ത്ത് ശര്‍ക്കരപ്പാനി തയ്യാറാക്കുക. ഇനി ഇത് ഒരു അരിപ്പയിലേക്ക് ഒഴിച്ച് അരിച്ചെടുക്കുക. ശേഷം ഇത് വീണ്ടും പാനിലേക്ക് ഒഴിച്ചു കൊടുത്തിട്ട് അതിലേക്ക് ഏലക്കാപ്പൊടി ചേര്‍ത്ത് കൊടുത്ത് നല്ലപോലെ ഇളക്കുക. ശേഷം നമ്മള്‍ തയ്യാറാക്കി മാറ്റിവച്ചിരിക്കുന്ന മാവ് കൂടി ഇതിലേക്ക് ഇട്ട് നല്ലപോലെ ഒന്ന് ഇളക്കിയെടുക്കുക. ഇനി നമ്മള്‍ ആവശ്യമുള്ള ഷേപ്പില്‍ ഒന്ന് പരത്തിയെടുക്കുക. വളരെ രുചികരമായ മിക്‌സ്ചര്‍ മിഠായി തയ്യാര്‍.