തയ്യാറാക്കുന്ന വിധം
വെളിച്ചെണ്ണ ഒട്ടും തന്നെയില്ലാതെ മൂപ്പൊക്കെ അതിന്റെ പാകത്തിന് വറുത്തെടുത്ത് വായു ഒട്ടും തന്നെ കടക്കാത്ത പാത്രത്തിൽ അടച്ച് വച്ച് കഴിഞ്ഞാൽ ആറ് മാസം വരെ സുഖമായി ഇത് ഉപയോഗിക്കാവുന്നതാണ്. ആദ്യമായി ഒരു ചീനച്ചട്ടി ചൂടാവാൻ വച്ച ശേഷം കായം മൂന്നോ നാലോ കഷണങ്ങളാക്കി ഇട്ട് കൊടുക്കുക.
മുഴുവനോടെയുള്ള കായമാണ് ചേർത്ത് കൊടുക്കുന്നത്. ശേഷം കായം മൂക്കുന്നത് വരെ നന്നായൊന്ന് വറുത്തെടുക്കുക. ഇനി ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റിയ ശേഷം അതേ ചീനച്ചട്ടിയിലേക്ക് പതിനഞ്ച് വറ്റൽ മുളക് ചേർത്ത് കൊടുക്കുക. മുളക് നന്നായി മൂത്ത് വരുന്ന വരെ ഇളക്കിയ ശേഷം ചട്ടിയിൽ നിന്നും മാറ്റാം. അടുത്തതായി നമ്മൾ വറുത്തെടുക്കുന്നത് രണ്ട് ഗ്ലാസ് ഉഴുന്നാണ്.
ഉഴുന്ന് മൂത്ത് വരുന്നത് അതിന്റെ നിറത്തിൽ ഉണ്ടാകുന്ന മാറ്റം കണ്ട് നമുക്ക് മനസ്സിലാക്കാം. ഒരു ചെറിയ ബ്രൗൺ നിറമാവുന്നത് വരെ വഴറ്റി നമുക്ക് ചട്ടിയിൽ നിന്നും മാറ്റി കൊടുക്കാം. ശേഷം ചേർത്ത് കൊടുക്കുന്നത് പരിപ്പുകളാണ്. കടലപ്പരിപ്പും കൂടെ തുവരപ്പരിപ്പും നമ്മൾ എടുത്തിട്ടുണ്ട്. നാടൻ രുചിയുണർത്തുന്ന ഇഡലി പൊടി ഉണ്ടാക്കിയെടുക്കുന്നത്.