മത്തി മുളകിട്ട് വറ്റിച്ചത് ഇങ്ങനെ ഉണ്ടാക്കിയാൽ ചട്ടി വരെ വടിച്ചു തിന്നും. അത്രയ്ക്കും സ്വാദാണ്. ഏതൊരാളുടെയും ഇഷ്ടവിഭവങ്ങളിൽ ഒന്നാണ് ഇത്. എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ഒരു മൺകലം അടുപ്പിലേക്ക് വയ്ക്കാം. വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ആദ്യം ഉലുവ ചേർത്ത് പൊട്ടിക്കാം. ശേഷം ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി ഇവ ചേർത്ത് മൂപ്പിക്കാം. ചെറിയ ഉള്ളി പൊടിയായി അരിഞ്ഞത് ചേർക്കാം. ഇത് വഴന്നു വന്നാൽ തക്കാളി ചേർക്കാം. തക്കാളി നന്നായി വഴന്നു കഴിയുമ്പോൾ ഇതിലേക്ക് ആവശ്യത്തിനുള്ള പൊടികൾ ചേർക്കാം. പൊടികളുടെ പച്ചമണം മാറുമ്പോൾ വെള്ളവും ഉപ്പും ചേർക്കാം. ഇത് നന്നായി തിളച്ചു കഴിഞ്ഞ് ചാള ചേർക്കാം, മൂടിവെച്ച് മീൻ ഇളക്കാതെ ചെറിയ തീയിൽ വേവിക്കുക. നാവിൽ കപ്പലോടും രുചിയിൽ മത്തി മുളകിട്ട് വറ്റിച്ചത് തയ്യാർ.