ഫൈവ് സ്റ്റാർ ഹോട്ടൽ സ്റ്റൈലിൽ നെയ്മീൻ പൊരിച്ചത് തയ്യാറാക്കി നോക്കിയാലോ. അതും വളരെ എളുപ്പത്തിൽ ഒരു തുള്ളി എണ്ണ പോലും ഇല്ലാതെ. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- നെയ്മീൻ -ഒരു കിലോ
- ഇഞ്ചി -ഒരു കഷണം
- വെളുത്തുള്ളി
- ചെറിയ ഉള്ളി- ആറ്
- കുരുമുളകുപൊടി -ഒരു ടീസ്പൂൺ
- മഞ്ഞൾ പൊടി -അര ടീസ്പൂൺ
- മുളകുപൊടി -രണ്ട് ടീസ്പൂൺ
- പെരുംജീരകം -ഒരു ടീസ്പൂൺ
- ലെമൺ ജ്യൂസ് -രണ്ട് ടേബിൾ സ്പൂൺ
- തേങ്ങാപ്പാൽ -ഒന്നര കപ്പ്
- കറിവേപ്പില
- ഉപ്പ്
തയ്യാറാക്കുന്ന വിധം
ആദ്യം മസാല തയ്യാറാക്കാം. അതിനായി മിക്സിയുടെ ജാറിലേക്ക് ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി എന്നിവയും മസാലപ്പൊടികൾ, ഉപ്പ്, നാരങ്ങാനീര്, പെരുംജീരകം എന്നിവയും ചേർത്ത് അരച്ചെടുക്കുക. മീനിലേക്ക് മസാല പൊടിയും കറിവേപ്പിലയും ചേർത്ത് മിക്സ് ചെയ്ത് മാറ്റിവയ്ക്കാം. അരമണിക്കൂർ ശേഷം ഒരു പാനിലേക്ക് തേങ്ങാപ്പാൽ ഒഴിച്ച് കൊടുക്കാം. നിറച്ചു തുടങ്ങുമ്പോൾ ഇതിനു മുകളിലായി മീൻ വച്ച് കൊടുക്കാം. ഈ തേങ്ങാപ്പാലിൽ മീൻ ഫ്രൈ ചെയ്തെടുക്കാം. രണ്ടു ബാച്ചുകൾ ആയി ഇതുപോലെ വറുത്തെടുക്കാം.