നത്തോലി മീൻ കിട്ടുമ്പോൾ ഇനി ഇതുപോലെ ഒന്ന് ഫ്രൈ ചെയ്തുനോക്കൂ. വളരെ രുചികരമായി പെട്ടെന്ന് തയ്യാറാക്കാവുന്ന ഒരു റെസിപ്പി. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- നത്തോലി മീൻ
- മഞ്ഞൾ പൊടി
- കാശ്മീരി ചില്ലി പൗഡർ
- കുരുമുളകുപൊടി
- ഉപ്പ്
- ഗരം മസാല
- ചെറിയ ഉള്ളി
- കറിവേപ്പില
- എണ്ണ
തയ്യാറാക്കുന്ന വിധം
ആദ്യം കാൽ കിലോ നത്തോലി മീൻ കഴുകി വൃത്തിയാക്കി എടുക്കാം. ഇതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടി, ഒരു ടേബിൾ സ്പൂൺ കാശ്മീരി ചില്ലി പൗഡർ, കുരുമുളകുപൊടി ഒരു ടീസ്പൂൺ, ഉപ്പ്, ഗരം മസാല മുക്കാൽ ടീസ്പൂൺ എന്നിവ ചേർത്ത് കൊടുത്ത് കൈ ഉപയോഗിച്ച് നന്നായി മിക്സ് ചെയ്ത് മാറ്റിവയ്ക്കുക. ഒരു മിക്സിയുടെ ജാറിലേക്ക് 16 ചെറിയ ഉള്ളിയും, കുറച്ച് കറിവേപ്പിലയും ചേർത്ത് ഒന്ന് ക്രഷ് ചെയ്ത് എടുക്കുക. ഇതിലേക്ക് ഉപ്പു കൂടെ ചേർത്ത് മിക്സ് ചെയ്യാം.
ഒരു പാൻ അടുപ്പിലേക്ക് വെച്ച് അതിലേക്ക് 6 ടേബിൾ സ്പൂൺ എണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടാകുമ്പോൾ കറിവേപ്പില ചേർത്ത് കൊടുത്ത് ഒന്ന് മൂപ്പിച്ച ശേഷം മീൻ ചേർക്കുക. ഒന്ന് ഫ്രൈ ആയി വന്നാൽ ചെറിയുള്ളി മിക്സ് ചേർക്കാം. മീൻ ഒരു സൈഡ് വെന്തു കഴിയുമ്പോൾ മറുവശം ഇട്ടുകൊടുക്കാം നല്ല ക്രിസ്പി ആകുന്നതുവരെ വേവിക്കുക.