Celebrities

‘മാളില്‍ പോയപ്പോള്‍ ആളുകള്‍ ഒക്കെ അടുത്ത് വന്നു, എന്റെ പേരില്‍ അവിടെ അമ്പലം പണിയുമോ എന്ന് എനിക്കറിയില്ല’: ഭാമ

തീവ്രമായതൊന്നും എനിക്ക് ലഭിച്ചിട്ടില്ല

മലയാളി പ്രേക്ഷകരുടെ പ്രിയനായികയാണ് ഭാമ. ഒരുപാട് സിനിമകളില്‍ ഒന്നും അഭിനയിച്ചിട്ടില്ലെങ്കിലും താരം അഭിനയിച്ച സിനിമകള്‍ ഒക്കെയും ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. നിവേദ്യം എന്ന ചിത്രത്തിലെ നാടന്‍ പെണ്‍കുട്ടിയായാണ് ഭാമ പ്രേക്ഷകരുടെയായി പ്രിയങ്കരിയായി മാറിയത്. ഇപ്പോള്‍ ഇതാ ഭാമയുടെ ഒരു പഴയകാല അഭിമുഖമാണ് വൈറലാകുന്നത്.

‘കര്‍ണാടകയില്‍ എന്നെ എസ്റ്റാബ്ലിഷ് ചെയ്യാന്‍ സഹായിച്ച പടം ഷൈലൂ ആണ്. അതിനു ഒരാഴ്ച മുന്‍പ് കൂടി അവിടെ റോഡിലൂടെ ഷോപ്പിലൊക്കെ പോകുമായിരുന്നു ഞാന്‍. പക്ഷെ ആരും തിരിച്ചറിയില്ലായിരുന്നു. മലയാളികള്‍ മാത്രമായിരുന്നു അന്ന് അടുത്തുവന്ന് സംസാരിച്ചിരുന്നത്. കന്നടക്കാര്‍ ഒന്നും തിരിച്ചറിയില്ലായിരുന്നു. എന്നാല്‍ ശൈലു റിലീസ് ചെയ്ത് ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഞാന്‍ അവിടെ ഒരു മാളില്‍ പോയപ്പോള്‍ അവിടെയുള്ള ആളുകള്‍ ഒക്കെ എന്നോട് വന്ന് സംസാരിച്ചു. ഷൈലു അല്ലേ എന്നാണ് എന്നോട് അവര്‍ ചോദിക്കുന്നത്. അപ്പോള്‍ വലിയ സന്തോഷം തോന്നി. ഇവിടെയുള്ള ആളുകളും തിരിച്ചറിയുന്നുണ്ടല്ലോ എന്ന്. കന്നടയൊക്കെ ഞാന്‍ പഠിച്ചു.’

‘ഭയങ്കരമായിട്ട് അല്ല എന്നാല്‍ അത്യാവശ്യത്തിനുള്ള കന്നടയൊക്കെ ഞാന്‍ പഠിച്ചു. കുറച്ചുനാള്‍ കഴിഞ്ഞ് എന്റെ പേരില്‍ അവിടെ അമ്പലം പണിയുമോ എന്ന് എനിക്കറിയില്ല. പ്രേമാഭ്യര്‍ത്ഥനകളൊക്കെ വരാറുണ്ട്. അതിന് പക്ഷേ അന്യഭാഷയില്‍ പോകണമെന്നില്ല. ഇവിടെ നിന്നാലും മതി. ബ്ലഡില്‍ എഴുതിയുള്ള പ്രേമലേഖനം പോലെ തീവ്രമായതൊന്നും എനിക്ക് ലഭിച്ചിട്ടില്ല. പക്ഷേ അതല്ലാതെ എന്റെ ഇഷ്ടങ്ങള്‍ അറിഞ്ഞിട്ട് അങ്ങനെയുള്ള കാര്യങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്. എനിക്ക് ഗണപതിയെ ഭയങ്കര ഇഷ്ടമാണ്. അത് ഞാന്‍ എവിടെയോ പറഞ്ഞു.’

‘പിന്നെ കുറേ പേര്‍ എനിക്ക് ഗണപതി വിഗ്രഹങ്ങള്‍ അയക്കാന്‍ തുടങ്ങി. പിന്നെ എനിക്ക് ചിലര്‍ ഓണത്തിന് ഡ്രസ്സ് അയക്കുമായിരുന്നു. അങ്ങനെയുള്ള കാര്യങ്ങള്‍ ഉണ്ടായിരുന്നു. അല്ലാതെ തീവ്രമായത് ഒന്നും എനിക്ക് വന്നിട്ടില്ല. സിനിമയില്‍ എനിക്ക് ഡബ്ബിംഗ്് ഭയങ്കര ബുദ്ധിമുട്ടായിരുന്നു. ജനപ്രിയന്‍ എന്ന സിനിമ കഴിഞ്ഞതിനുശേഷമാണ് ഞാന്‍ അതില്‍ കുറെ ഇമ്പ്രൂവ് ചെയ്തത്. അതിനുമുമ്പ് വരെ ഓരോ പടങ്ങള്‍ കഴിയുമ്പോഴും നമ്മുടെ പോരായ്മകള്‍ പരിഹരിച്ച് വരികയാണല്ലോ. അത് ഡബ്ബിങ്ങിലും ഉണ്ട്. എന്റെ ഡബ്ബിങ് ആദ്യം മുതലേ ഭയങ്കര ബുദ്ധിമുട്ടായിരുന്നു. എനിക്ക് അത് ഈസിയായി വരാന്‍ ബുദ്ധിമുട്ടായിരുന്നു. കുറെ കുറെ ടേക്ക് ഒക്കെ എടുക്കുമായിരുന്നു. അങ്ങനെയാണ് ശരിയാക്കുന്നത്.’

‘പക്ഷേ പിന്നീട് അതിന്റെ അളവ് കുറഞ്ഞു വരാന്‍ തുടങ്ങി. അതായത് ക്രമേണ എനിക്ക് ഡബ്ബിങ് ഈസിയായി വന്നു. ഇപ്പോള്‍ ഞാന്‍ വളരെ എന്‍ജോയ് ചെയ്തതാണ് ഡബ്ബ് ചെയ്യുന്നത്. പഠിക്കാന്‍ ഏറ്റവും പ്രയാസമുള്ള ഭാഷ തെലുങ്കാണ്. കന്നട പോലെ അത്ര എളുപ്പമല്ല. തെലുങ്ക് കേട്ട് മനസ്സിലാക്കാന്‍ ഒക്കെ ഭയങ്കര ബുദ്ധിമുട്ടായിരുന്നു എനിക്ക്.’ ഭാമ പറഞ്ഞു.