മാധ്യമ പ്രവർത്തന രംഗത്തെ മികവിന് സാബർമതി സംസ്ഥാന തല മാധ്യമ മിത്രാ പുരസ്കാരം പി. ആർ. സുമേരൻ ഏറ്റു വാങ്ങി. മാധ്യമ രംഗത്ത് മാതൃകപരമായ പ്രവർത്തനം നടത്തുന്ന പത്രപ്രവർത്തകനാണ് പി.ആർ.സുമേരൻ.വിവിധ രംഗത്ത് മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചിരിക്കുന്നത്. ആലപ്പുഴ പ്രസ്സ് ക്ലബ് ഹാളിൽ നടന്ന എഴുത്തുകാരനും നിർമ്മാതാവും സംവിധായകനും ലോക റെക്കോർഡ് ജേതാവുമായ ജോയി കെ. മാത്യു മുഖ്യാതിഥിയായിരുന്ന ചടങ്ങിൽ വച്ച് നടനും നിർമ്മാതാവും ദേശീയ അവാർഡ് ജേതാവുമായ റ്റോം സ്കോട് പി.ആർ.സുമേരന് പുരസ്ക്കാരം നല്കി.
രണ്ട് പതിറ്റാണ്ടായി പത്രപ്രവര്‍ത്തനരംഗത്ത് സജീവം. മാധ്യമം, തേജസ്, ജനയുഗം, തുടങ്ങിയ പത്രങ്ങളുടെ കൊച്ചി ബ്യൂറോയില്‍ റിപ്പോര്‍ട്ടറായും, സിറാജ് ദിനപത്രത്തില്‍ ബ്യൂറോ ചീഫായും പ്രവര്‍ത്തിച്ചു. മംഗളം ദിനപത്രത്തില്‍ കന്യകയില്‍ സീനിയര്‍ സബ് എഡിറ്ററായിരുന്നു. കേരളാ കൗമുദി തിരുവനന്തപുരം യൂണിറ്റില്‍ ചലച്ചിത്ര പ്രസിദ്ധീകരണമായ ഫ്ളാഷ് മൂവീസില്‍ സീനിയര്‍ റിപ്പോര്‍ട്ടറായിരുന്നു.
ഇപ്പോൾ മാതൃദ്ദേശം ടി വി യുടെ ചീഫ് എഡിറ്റർ, ഡോ.ആര്‍ എല്‍ വി രാമകൃഷ്ണന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘തീറ്റ റപ്പായി’ എന്ന ചിത്രത്തിലൂടെയാണ് പി ആര്‍ ഒ ആയി പ്രവര്‍ത്തിച്ചുതുടങ്ങിയത്. തുടര്‍ന്ന് 160 ഓളം ചിത്രങ്ങളില്‍ പി ആര്‍ ഒ ആയി വര്‍ക്ക് ചെയ്തു. ദേശീയ അവാര്‍ഡ് ജേതാക്കളായ ടി വി ചന്ദ്രന്‍, പ്രിയനന്ദനന്‍, സിദ്ധാര്‍ത്ഥ് ശിവ, മനോജ് കാന തുടങ്ങിയ പ്രമുഖ സംവിധായകരുടെയും നവാഗത സംവിധായകരുടെയും ചിത്രങ്ങളില്‍ പി ആര്‍ ഒ ആയി വര്‍ക്ക് ചെയ്തു.പി.ആർ.ഒ.ആയി പ്രവർത്തിച്ച നിരവധി ചിത്രങ്ങള്‍ റിലീസിനൊരുങ്ങുന്നു. മലയാളത്തിന് പുറമെ തമിഴ്, മറാത്തി, ഇംഗ്ലീഷ് ചിത്രങ്ങളിലും പി ആര്‍ ഒ ആയി വര്‍ക്ക് ചെയ്തിട്ടുണ്ട്. ഒട്ടേറെ ഷോട്ട് ഫിലിമുകളുടെ വാര്‍ത്താപ്രചാരണ രംഗത്തും പ്രവര്‍ത്തിച്ചു.
ചലച്ചിത്ര രംഗത്തെ വിവിധ മേഖലകളിലെ പ്രതിഭകളായ 1000 തിലേറെ പേരെ ഇന്‍ര്‍വ്യൂ ചെയ്യുകയും അവരെ കുറിച്ചുള്ള ഫീച്ചറുകളും തയ്യാറാക്കിയിട്ടുണ്ട്. രാഷ്ട്രീയ-സാമൂഹ്യ-സാംസ്ക്കാരിക രംഗത്തെ നൂറിലധികം പ്രമുഖരുമായി അഭിമുഖ സംഭാഷണം നടത്തിയിട്ടുണ്ട്. ആദിവാസി- ദളിത് -മനുഷ്യാവകാശ സംബന്ധിയായ ഒട്ടേറെ വാര്‍ത്തകളും വിവിധ മാധ്യമങ്ങളില്‍ ചെയ്തിട്ടുണ്ട്. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട നിരവധി സുവനീറുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അരണി കടഞ്ഞെടുത്ത അഗ്നി, തോന്ന്യാക്ഷരങ്ങള്‍ എന്നീ പുസ്തകങ്ങളുടെ പ്രസാധകനുമാണ്.
ആനുകാലികങ്ങളില്‍ കവിതകള്‍ എഴുതിയിട്ടുണ്ട്. വിവിധ ആകാശവാണി എഫ് എം നിലയങ്ങളിൽ വിവിധ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട് . മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ദളിത് ചിന്തകന്‍ കെ.എം.സലിംകുമാര്‍, ജനശക്തി വാരികയില്‍ ഡോ.എം.ലീലാവതി, വി.എസ് അച്യുതാനന്ദന്‍, പ്രൊ.എം.കെ.സാനു തുടങ്ങിയവരുമായുള്ള അഭിമുഖം ഏറെ ശ്രദ്ധിക്കപ്പെട്ടു. ചാനൽ അഭിമുഖങ്ങൾ ഏറെ സൗമ്യമായി അവതരിപ്പിക്കുന്നു. മാന്യമായ ചോദ്യങ്ങളും, അവതരണങ്ങളും കൊണ്ട് അഭിമുഖങ്ങൾ ഇപ്പോൾ സമുഹമാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്.ചേര്‍ത്തല താലൂക്കിൽ തൈക്കാട്ടുശ്ശേരിയിലാണ് സുമേരൻ ഇപ്പോൾ താമസിക്കുന്നത്. ഭാര്യ മായ, മക്കള്‍ : പ്രേംവിശാഖ്, വസുപ്രദന്‍, പ്രയാഗ്.
STORY HIGHLIGHT: Journalist P.R. Sumeran won the award