തിരുവനന്തപുരം കണ്ണാശുപത്രിയില്‍ വെളുപ്പിന് ഒരു മണിക്ക് ചികിത്സയ്ക്കായി എത്തിയ രോഗിയെ ഡോക്ടര്‍ അപമാനിച്ചതായി ആരോപണം. തന്റെ ഉറക്കത്തിന് തടസം വരുത്തിയെ കാരണത്താല്‍ രോഗിയോട് വളരെ പരുഷമായ രീതിയിലാണ് ഡേക്ടര്‍ പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ ദുരനുഭവം നേരിട്ട രോഗി പോസ്റ്റ് ചെയ്ത കുറിപ്പ് ഇപ്പോള്‍ വൈറലാണ്. കണ്ണിന് പരിക്ക് പറ്റി വെളുപ്പിന് എത്തിയ അജിത് കുമാർ എന്ന വ്യക്തിക്കാണ് കണ്ണാശുപത്രിയിലെ നൈറ്റ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിത ഡോക്ടറില്‍ നിന്നും ദുരനുഭവം നേരിടേണ്ടി വന്നത്. അപക്വമായ പെരുമാറ്റം നടത്തിയ ഡോക്ടര്‍ക്കെതിരെ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് അജിത്. പരിശോധന സമയത്ത് മറ്റൊരാളുടെ കണ്ണില്‍ കുത്തിയ അതേ കമ്പ് എടുത്താണ് എന്റെ ഈ കണ്ണില്‍ കുത്തി തന്നത്. ഒരു കണ്ണ് അടച്ചിട്ടു ഒരു അക്ഷരം നോക്കി വായിക്കാന്‍ ഈ ലേഡി പറഞ്ഞു വായിച്ചു, ഉച്ചത്തില്‍ Shout ചെയ്തിട്ട് മറ്റെ കണ്ണാണ് ഞാന്‍ ഉദ്ദേശിച്ചത് എന്ന്. ആ കണ്ണ് കൊണ്ട് വായിച്ചപ്പോ വീണ്ടും വെീൗ േചെയ്തു മറ്റെ കണ്ണ് കൊണ്ട് വായിക്കാന്‍. കണ്ണിന്റെ കൃഷ്ണമണിയില്‍ മുറിവുമായിട്ട് എത്തിയ രോഗിയോട് കയര്‍ത്തു സംസാരിക്കുകയും യഥാര്‍ത്ഥ രോഗ വിവരം പറയാന്‍ ഡോക്ടര്‍ വിസമതിക്കുകയും ചെയ്തതായി പരാതിയുണ്ട്. ഒടുവില്‍ നേഴ്‌സ് എത്തുകയും കണ്ണ് കഌന്‍ ചെയ്തു, തിങ്കളാഴ്ച വരാന്‍ പറഞ്ഞു കണ്ണില്‍ പുരട്ടേണ്ട മരുന്നും തുള്ളിമരുന്നും തന്ന് വിട്ട്. അടുത്ത വന്ന ചെറുപ്പക്കാര് നാല് പിള്ളേരോടും ഇതേ പോലെ തന്നെ പെരുമാറുന്നത് കണ്ടതായി അജിത് പറയുന്നു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം കാണാം,
തിരുവനന്തപുരം കണ്ണാശുപത്രിയില്‍ causality ഇല്‍ നേത്രരോഗ ലേഡി ഡോക്ടറിന്റെ രോഗിയോടുള്ള (എന്നോട്) വളരെ മോശമായ അനുഭവം ആണ് ഈ കുറിപ്പ്. ഇന്ന് വെളുപ്പിന് (03/11/2024 വെളുപ്പിന് 1.00 മണിക്ക് ശേഷം) ആദ്യം തന്നെ പറയട്ടെ ഈ നേത്രരോഗശുപത്രിയില്‍ ഒരഞ്ചു പൈസ പോലും ചിലവില്ല രോഗിക്ക്. മരുന്ന് ഫ്രീ സേവനം ഫ്രീ, നല്ല തെറ്റില്ലാത്ത ഫെസിലിറ്റി. മികച്ച ലോകോത്തര നിലവാരത്തില്‍ ആണ് ഈ ആശുപത്രി. രാത്രി ഒരു മണിക്ക് എന്റെ ഇടത് കണ്ണിനു സാരമായ പരീക്കോടെ കണ്ണാശുപത്രി അത്യാഹിത വിഭാഗത്തില്‍ എത്തി സിസ്റ്റര്‍നോട് പറഞ്ഞു ടിക്കെറ്റ് എടുത്തു.
12.00 minute കഴിഞ്ഞ് ഒരു young ലേഡി ഡോക്ടര്‍ നല്ല ദേഷ്യ സ്വഭാവത്തോടെ എത്തി, ഒട്ടും എനെര്‍ജിറ്റിക്ക് അല്ലാതെ ഉള്ള മനോഭാവം. മുഖത്ത് നോക്കാതെ വിവരങ്ങള്‍ ചോദിച്ചു പാതി കേട്ടിട്ട് ഒന്നും പിന്നെ കേള്‍ക്കാന്‍ താല്പര്യമില്ലാതെ നിന്നു. ഇരിക്കട്ടെ എന്ന് ചോദിച്ചിട്ട് മിണ്ടിയില്ല. ഇരിക്കാന്‍ പോയപ്പോ അപ്പുറത്തെ ടേബിള്‍ ചൂണ്ടി കാണിച്ചു. ഞാന്‍ പിന്നെ ഇരുന്നില്ല. അവര്‍ ഒരു മിഷീനില്‍ ചെന്നിരുന്നു. എന്നോട് ഒന്നും മിണ്ടിയില്ല. നല്ല ദേഷ്യത്തില്‍ എന്നോട് താടി മെഷീണില്‍ വെക്കാന്‍ പറഞ്ഞു. ആദ്യം ഇരിക്കാന്‍ പറയണ്ടേ. മെഷീനില്‍ താടി വെച്ചപ്പോ, വളരെ ഉറക്കെ പൊട്ടിത്തെറിച്ചു ഇങ്ങനെ അല്ല ചേട്ടാ താടി കേറ്റി വെച്ചിട്ട് നോക്ക്. ഞാന്‍ അങ്ങനെ ചെയ്തു. ഒരു കമ്പില്‍ ഒരു ചുവപ്പ് ദ്രാവകം കോരി കണ്ണില്‍ കുത്തി ഒരു മയവും ഇല്ലത്തെ. CCTV ഉണ്ടെങ്കില്‍ മനസ്സിലാകും ഞാന്‍ അയ്യോ എന്ന് വിളിച്ചത്. മറ്റൊരാളുടെ കണ്ണില്‍ കുത്തിയ അതേ കമ്പ് എടുത്താണ് ഈ കണ്ണില്‍ കുത്തി തന്നത്. ഒരു കണ്ണ് അടച്ചിട്ടു ഒരു അക്ഷരം നോക്കി വായിക്കാന്‍ ഈ ലേഡി പറഞ്ഞു വായിച്ചു, ഉച്ചത്തില്‍ Shout ചെയ്തിട്ട് മറ്റെ കണ്ണാണ് ഞാന്‍ ഉദ്ദേശിച്ചത് എന്ന്. ആ കണ്ണ് കൊണ്ട് വായിച്ചപ്പോ വീണ്ടും shout ചെയ്തു മറ്റെ കണ്ണ് കൊണ്ട് വായിക്കാന്‍.
കണ്ണിന്റെ കൃഷ്ണമണി മുറിവുണ്ടെന്നു പറഞ്ഞു. ഇനി എന്താണ് തുടര്‍ നടപടി എന്ന് ചോദിച്ചപ്പോള്‍ എന്നെ തീക്ഷണമായി നോക്കി എന്തോ പിറുപിറുത് എന്തോ എഴുതി. കൊല്ലാനെന്ന വണ്ണം ആണ് നോക്കുന്നതൊക്കെ. എന്താണ് പറഞ്ഞതെന്ന് ഞാന്‍ ചോദിച്ചപ്പോ നേഴ്‌സിന് ഇവരുടെ മൂഡ് മനസ്സിലായത് കൊണ്ട് എന്നോട് പറഞ്ഞു വരൂ ഞാന്‍ പറഞ്ഞു തരാം. നേഴ്‌സ് കണ്ണ് കഌന്‍ ചെയ്തു, തിങ്കളാഴ്ച വരാന്‍ പറഞ്ഞു കണ്ണില്‍ പുരട്ടേണ്ട മരുന്നും തുള്ളിമരുന്നും തന്ന് വിട്ട്. അടുത്ത വന്ന ചെറുപ്പക്കാര് നാല് പിള്ളേരോടും ഇതേ പോലെ തന്നെ പെരുമാറുന്നത് കണ്ടു. എന്റെ ജീവിതത്തില്‍ ഒരു ഡോക്ടറില്‍ നിന്നും ഇത്രേം നീച്ചമായ പെരുമാറ്റം ഉണ്ടായിട്ടില്ല. ഉറക്കത്തില്‍ ആയിരുന്നു ഡോക്ടര്‍ പെണ്‍കുട്ടി എന്ന് നേഴ്‌സ് സെക്യൂരിറ്റിയോട് പറയുന്ന കേട്ടു. ഞാന്‍ വന്നപ്പോ നേഴ്‌സ് വിളിച്ചുണര്‍ത്തിയപ്പോ ഞെട്ടി ആണ് ഉണര്‍ന്നതത്രേ.
ഭാവിയില്‍ നല്ല ഒരു നേത്രരോഗ വിദഗ്ധ ആകാന്‍ ഒരു സാധ്യതയുമില്ലാത്ത രോഗിയോടു നീചമായി പെരുമാറിയ ഈ ലേഡി ഡോക്ടറിനോടുള്ള ദേഷ്യവും വെറുപ്പും അമര്‍ഷവും, പുച്ഛവും, തൂലികയില്‍ കൂടി ത്വര്യപെടുത്തുന്നു. ആദ്യം മാനസികാരോഗത്തിന് ഈ ഡോക്ടര്‍ ചികിത്സ തേടണം എന്നാണ് എന്റെ അനുഭവത്തില്‍ നിന്നും പറയുന്നത്. ഈ ജോലിക്ക് ഒട്ടും യോഗ്യതയില്ല ഈ ഡോക്ടറിനെ casulatiy യില്‍ ഇരുത്താന്‍ കൊള്ളില്ല എന്നറിയിക്കട്ടെ. ഒരു ശത്രുവിനോടെന്നപോലെ പെരുമാറിയത് ഒരുപക്ഷെ ഉറക്കം കെടുത്തിയതിനാല്‍ ആകാം. ലീവ് എടുത്തു വീട്ടില്‍ കിടന്നു ഉറങ്ങണം അല്ലാതെ ഒരു സര്‍ക്കാര്‍ സംവിധാനത്തിനെ ദുരുപയോഗപെടുത്തി രോഗികളെ തേജോവധം നടത്തി അല്ല. ഈ ലേഡി ദേഹോപദ്രവം നടത്തുമോ എന്ന ഭയത്തില്‍ ഒരക്ഷരം മറുത്തു പറയാതെ പ്രതികരിക്കാതെ അവിടേ നിന്നും ഞാന്‍ വീട്ടിലേക്ക് വിടവാങ്ങി.