വ്യവസായ വകുപ്പ് ഡയറക്ടർ കെ.ഗോപാലകൃഷ്ണൻ അഡ്മിനായി ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്‌സാപ് ഗ്രൂപ്പ് രൂപീകരിച്ചതായി പ്രചാരണം. മല്ലു ഹിന്ദു ഓഫീസേഴ്‌സ് എന്ന പേരിൽ സംസ്ഥാനത്തെ ഹിന്ദു മതത്തിലുള്ള ഐഎഎസുകാരെ ഉള്‍പ്പെടുത്തിയാണ് ഹിന്ദു വാട്‌സാപ് ഗ്രൂപ്പ് ആരംഭിച്ചിരുന്നത്. ജാതിയുടെയോ മതത്തിന്റെയോ പേരിൽ പ്രവർത്തനങ്ങൾ നടത്താൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് അനുമതിയില്ല. സംഭവം വിവാദമായതോടെ ഗ്രൂപ്പ് ഡിലീറ്റ് ചെയ്തു.
വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണനെ അഡ്മിനാക്കിയായിരുന്നു ഗ്രൂപ്പ് നിര്‍മിച്ചത്. സംഭവത്തില്‍ കെ ഗോപാലകൃഷ്ണന്‍ തന്റെ വാട്സാപ് ഹാക്ക് ചെയ്തെന്ന് ആരോപിച്ച് സൈബര്‍ പോലീസില്‍ പരാതി നല്‍കി. ജില്ലാ കലക്ടർമാർ മുതൽ അഡിഷനൽ ചീഫ് സെക്രട്ടറിയെവരെ ഉൾപ്പെടുത്തിയാണ് ഗ്രൂപ്പ് രൂപീകരിച്ചത്.
തന്റെ അറിവോടെയല്ല സംഭവമെന്നും ആരോ തന്റെ ഫോൺ ഹാക്ക് ചെയ്തതായും കൂടാതെ തന്റെ പേരിൽ 11 വാട്സാപ് ഗ്രൂപ്പുകൾ ആരോ രൂപീകരിച്ചതായും അദ്ദേഹം ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് അയച്ച സന്ദേശത്തില്‍ പറയുന്നു.
STORY HIGHLIGHT: hacking allegations hindu ias officers group