സംസ്ഥാനത്ത് ഹിന്ദു ഐഐഎസ് ഉദ്യോഗസ്ഥരുടെ വാട്സ് ആപ് ഗ്രൂപ്പുണ്ടാക്കിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ വ്യവസായ വകുപ്പ് ഡയറക്ടര്‍ ഗോപാലകൃഷ്ണനെ തള്ളി മുൻ മന്ത്രി കെകെ ശൈലജ. അത്തരത്തിലൊരു ഗ്രൂപ്പുണ്ടാക്കിയെങ്കില്‍ അത് നീതീകരിക്കാനാകാത്ത പ്രവൃത്തിയാണെന്ന് കെകെ ശൈലജ വ്യക്തമാക്കി.
ഒരു ഉദ്യോഗസ്ഥനും മതത്തിന്‍റെ വക്താക്കളാകാൻ പാടില്ലെന്നും, നമ്മുടെ രാജ്യത്തെ ജനാധിപത്യ വ്യവസ്ഥ നിലനില്‍ക്കുന്നുണ്ട്. ഉദ്യോഗസ്ഥര്‍ ജാതി മത ഭേദമന്യേ ജനങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ടവരാണ്. അത്തരത്തിലുള്ളവര്‍ സ്വന്തം മതത്തിലുള്ളവര്‍ക്ക് മാത്രമായി ഗ്രൂപ്പുണ്ടാക്കിയെന്ന് പറയുന്നത് തന്നെ പൂർണമായും തെറ്റായ കാര്യമാണെന്നും ശൈലജ പ്രതികരിച്ചു.
വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണൻ ഐഎഎസ് അഡ്മിനായി മല്ലു ഹിന്ദു ഓഫീസേഴ്സ് എന്ന പേരിൽ ഗ്രൂപ്പുണ്ടാക്കിയതുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു ശൈലജ.
അതേസമയം, സംഭവത്തെക്കുറിച്ച് കേട്ടറിവ് മാത്രമേയുള്ളൂവെന്നും വിവരം തേടിയ ശേഷം പ്രതികരിക്കാമെന്നും മന്ത്രി കെ.എൻ ബാലഗോപാൽ പ്രതികരിച്ചു. മുതിര്‍ന്ന സിപിഎം നേതാവ് ഇപി ജയരാജൻ വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായില്ല.
STORY HIGHLIGHT: hindu ias officers whatsapp group controversy former minister k k shailaja react