സ്‌കൂൾ കായികമേളക്കെത്തുന്ന വിദ്യാർഥികൾക്ക് സൗജ്യന്യയാത്രയൊരുക്കി കൊച്ചി മെട്രോ. കായികമേള നടക്കുന്ന അഞ്ചാം തിയതി മുതൽ 11ാം തിയതി വരെയാണ് സൗജന്യ യാത്ര ആനുകൂല്യം ലഭ്യമാകുക. എറണാകുളം ജില്ലാ കലക്ടർ എൻ.എസ്.കെ ഉമേഷാണ് സൗജന്യ മെട്രോ യാത്രാ പദ്ധതി പ്രഖ്യാപിച്ചത്.
ദിവസവും ആയിരം കുട്ടികൾക്ക് എന്ന കണക്കിലാണ് യാത്രയൊരുക്കുക. 39 ഇനങ്ങളിലായി 2400 ഓളം കുട്ടികളാണ് മത്സരത്തിൽ പങ്കെടുക്കാനായി എറണാകുളത്ത് എത്തുക. കലൂർ സ്റ്റേഡിയമാണ് കായികമേളയുടെ ഉദ്ഘാടന വേദിയായി ഒരുങ്ങുക. നടൻ മമ്മൂട്ടി മുഖ്യാഥിതിയാകും. ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള എട്ട് സ്‌കൂളുകളും പങ്കെടുക്കും. ഇതാദ്യമാണ് എല്ലാ കായിക ഇനങ്ങളും ഒരേ ജില്ലയിൽ നടത്തുന്നത്.
STORY HIGHLIGHT: school sports meet kochi metro to provide free travel for students