കാലങ്ങളോളം ഉപയോഗിക്കാനായി പച്ചമാങ്ങ ഇതുപോലെ ഉപ്പിലിട്ട് സൂക്ഷിച്ചാൽ മതി. ഇപ്പോൾ ധാരാളം മാങ്ങ കിട്ടുന്ന സമയമല്ലേ, പച്ചമാങ്ങ പറിച്ചെടുത്ത് ഇതുപോലെ തയ്യാറാക്കി വെക്കൂ.
ആവശ്യമായ ചേരുവകൾ
- മാങ്ങ
- വെള്ളം
- ഉപ്പ്
- എണ്ണ
- പച്ചമുളക്
- കാന്താരി മുളക്,
തയ്യാറാക്കുന്ന വിധം
ആദ്യം മാങ്ങ നന്നായി കഴുകിയെടുക്കുക, ഒരു വലിയ പാത്രത്തിൽ വെള്ളം തിളപ്പിക്കുക. അതിലേക്ക് ഉപ്പ് ചേർക്കണം. നന്നായി തിളയ്ക്കുമ്പോൾ മാങ്ങ ഇട്ടു കൊടുക്കാം. കുറച്ചുസമയം തിളപ്പിച്ച് തീ ഓഫ് ചെയ്യുക. ശേഷം മാങ്ങ അതിൽ നിന്നും എടുത്തുമാറ്റാം. ചൂടാറിയതിനു ശേഷം മാങ്ങയുടെ മുകളിലായി എണ്ണ തേച്ചുപിടിപ്പിക്കുക. ഇനി ഒരു കുപ്പിയിലേക്ക് മാങ്ങ ഇട്ടു കൊടുക്കാം. ഇതിലേക്ക് പച്ചമുളക്, കാന്താരി മുളക്, എന്നിവയും ചേർക്കാം. ശേഷം ഉപ്പിട്ട് തിളപ്പിച്ചാറിയ വെള്ളം ഒഴിച്ചു കൊടുക്കാം. പാത്രം മൂ ടി രണ്ടാഴ്ചയ്ക്കുശേഷം തുറക്കുക. ഉപ്പുമാങ്ങ തയ്യാറായിട്ടുണ്ടാവും.