ചേരുവകൾ
മഷ്റൂം കനംകുറഞ്ഞ് അരിഞ്ഞത്- 500 ഗ്രാം
ചെറിയുള്ളി- 4 എണ്ണം
വെജിറ്റബിൾ സ്റ്റോക്ക്- 500 മില്ലി
ഉപ്പ്- ആവശ്യത്തിന്
കറുവേപ്പില- രണ്ട് തണ്ട്
കുരുമുളക് പൊടി- 2 ടേബിൾ സ്പൂൺ
കോൺഫ്ളവർ- 4 ടേബിൾ സ്പൂൺ
ഫ്രഷ് ക്രീം
തയ്യാറാക്കുന്ന രീതി
മഷ്റും ചെറിയുള്ളി, കറിവേപ്പില, കുരുമുളക്, അൽപം ഉപ്പ്, വെജിറ്റബിൾ സ്റ്റോക്ക് ചേർത്ത് കുക്കറിൽ വേവിക്കുക. ആവി വന്നതിന് ശേഷം 3 മിനിറ്റുകൂടി വേവിച്ച ശേഷം ആവി കളയുക. ഇതിൽ നിന്നും കറിവേപ്പില മാറ്റിയ ശേഷം മിക്സിയിൽ അടിച്ചെടുക്കുക. ശേഷം വീണ്ടും തിളപ്പിച്ച് കോൺഫ്ളവർ വെള്ളത്തിൽ അലിയിപ്പിച്ചത് ചേർത്ത് ഒന്നു കുറുകുന്നത് വരെ ഇളക്കാം. വിളമ്പുന്നതിന് മുമ്പ് ക്രീം ചേർത്തിളക്കുക.