എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ പ്രതിചേർക്കപ്പെട്ട സിപിഎം നേതാവ് പി.പി.ദിവ്യയ്ക്ക് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷൻ – പ്രതിഭാഗം ഒത്തുകളി മൂലമെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. സിപിഎം നിയമവ്യവസ്ഥയെ അട്ടിമറിക്കുകയാണ്. അതിനനുസരിച്ച് കേസ് പോലീസ് ദുർബലമാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
എഡിഎമ്മിന്റെ മരണത്തിൽ ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളുണ്ട്. എന്നിട്ടും പി.പി.ദിവ്യയെ കസ്റ്റഡിയിൽ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടില്ല. കേരളത്തിലെ നീതിബോധമുള്ള സകല മനുഷ്യരും ദിവ്യ പുറത്തുവരരുതെന്ന് ആഗ്രഹിച്ചവരാണ്. ഇനി കാണാൻ പോകുന്നത് കണ്ണൂരിൽ പി.പി.ദിവ്യക്ക് നൽകുന്ന സ്വീകരണങ്ങളായിരിക്കും.
10 വർഷം വരെ കഠിനതടവ് ലഭിക്കാൻ സാധ്യതയുള്ള കുറ്റം ചെയ്തയാളാണ് പി.പി.ദിവ്യ. എഡിഎമ്മിന്‍റെ മരണശേഷം 15 ദിവസത്തോളം ഒളിച്ചിരിക്കാനും ദിവ്യക്ക് സാധിച്ചു. ഈയൊരു സാഹചര്യത്തിൽ പ്രതിക്ക് ജാമ്യം ലഭിക്കുന്നുവെന്നത് ദൗർഭാഗ്യകരമാണ്. നവീൻ ബാബുവിന്റെ കുടുംബത്തെ സിപിഎം വീണ്ടും വഞ്ചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
STORY HIGHLIGHT: v muraleedharan slams cpm over bail for pp divya in adm death case