രാജ്യാന്തര ട്വന്റി 20 ക്രിക്കറ്റില്‍ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയുമായി മലയാളി താരം സഞ്ജു സാംസണ്. ഇന്ന് ഡര്‍ബനില്‍ നടന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ട്വന്റി 20 മത്സരത്തിലാണ് സഞ്ജുവിന്റെ വെടിക്കെട്ട് പ്രകടനം എല്ലാവരെയും അമ്പരിപ്പിച്ചത്. ഇതോടെ സഞ്ജു സാംസണെ വാഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ആരാധകര്‍. ടി20 ലോകകപ്പ് നേട്ടത്തോടെ വിരമിച്ച രോഹിത് ശര്‍മയുടെ യഥാര്‍ത്ഥ പിന്‍ഗാമിയാണ് സഞ്ജുവെന്ന് ആരാധക അഭിപ്രായം.
രോഹിത്തിന്റെ കരിയര്‍ പോലെ തന്റെ രണ്ടാം വരവിലാണ് സഞ്ജുവും തിളങ്ങുന്നതെന്നും 2013ല്‍ രോഹിത്തിനെ ഓപ്പണറാക്കിയ ധോണിയുടെ തീരുമാനം പോലെ സഞ്ജുവിന്റെ കരിയറിനും ഉയിര്‍ത്തെഴുന്നേല്‍പ്പ് നല്‍കുന്നതാണ് സൂര്യകുമാര്‍ യാദവിന്റെ തീരുമാനമെന്നും ആരാധകര്‍ കുറിച്ചു. മധ്യനിരയില്‍ രോഹിത് പരാജയപ്പെട്ടപ്പോഴാണ് ഓപ്പണറായി പരീക്ഷിച്ചത്. അതോടെ രോഹിത്തിന്റെ കരിയര്‍ തന്നെ മാറിമറിഞ്ഞു. സമാനമാണ് സഞ്ജുവിന്റെ കരിയറിലും സംഭവിക്കുന്നതെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടി.
സഞ്ജുവിനെ ഓപ്പണറാക്കാനുള്ള ഗംഭീറിന്റെയും സൂര്യകുമാര്‍ യാദവിന്റെയും തീരുമാനം രോഹിത്തിനെ ഓപ്പണറാക്കിയ ധോണിയുടെ തീരുമാനം പോലം ചരിത്രത്തില്‍ എന്നും ഓര്‍മിക്കപ്പെടുമെന്നും ആരാധകര്‍ പറയുന്നു. ഓരോ തവണയും അവന് ബാറ്റ് ചെയ്യുമ്പോള്‍ അത് കാണാതിരിക്കാനാവില്ലെന്നായിരുന്നു മുന്‍ ഇന്ത്യൻ താരം ഇര്ഫാന് പത്താന് സമൂഹമാധ്യമത്തിൽ കുറിച്ചു. നിരവധി താരങ്ങളാണ് സഞ്ജുവിനെ പ്രശംസിച്ച് പോസ്റ്റുകൾ പങ്കുവെച്ചിരിക്കുന്നത്.
STORY HIGHLIGHT: fans compare sanjus career with rohit sharma