നിരവധി ഗുണങ്ങൾ അടങ്ങിയ ഒന്നാണ് മീൻ ഗുളിക അഥവാ ഒമേഗ 3 ഫാറ്റി ആസിഡ്. എണ്ണമയമുളള മത്സ്യവിഭവങ്ങളില്‍ നിന്നും മത്സ്യങ്ങളുടെ തൊലിയിൽ നിന്നുമാണ് മീൻ എണ്ണ എടുക്കുന്നത്. ദിവസവും ഒരു മീനെണ്ണ ഗുളികയെങ്കിലും കഴിക്കണം എന്നാണ് ആരോഗ്യവിദഗ്ധർ നിർദേശിക്കാറുള്ളത്. മീൻ ഗുളിക കഴിക്കുന്നവരിൽ ഹൃദ്രോഗം വരാനുള്ള സാധ്യത വളരെ കുറവാണ്. കൊളസ്ട്രോൾ, രക്തസമ്മർദ്ദം എന്നിവയെയും ഒരു പരിധിവരെ നമുക്ക് തടയാൻ കഴിയും. ചെറുപ്പത്തിൽ തന്നെ കുട്ടികൾക്ക് ഒരു മീൻ ഗുളിക വീതം നൽകുന്നത് പ്രതിരോധ ശേഷി ഉയർത്താൻ ഗുണം ചെയ്യും. ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ബുദ്ധിവികാസത്തിനും വളരെ നല്ലതാണ് മീൻ ഗുളിക. അമിതവണം മൂലം പ്രയാസമനുഭവിക്കുന്നവർക്കും മീൻ ഗുളിക നല്ലൊരു പ്രതിവിധിയാണ്.
മീൻ ഗുളികയിൽ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകൾ അര്‍ബുദ കോശങ്ങളുടെ വളർച്ചയെ തടയുന്നതിനാൽ ക്യാൻസറിനെ ചെറുക്കാൻ കഴിയും. ഒമേഗ 3 ഫാറ്റി ആസിഡുകള്‍ വാര്‍ദ്ധക്യത്തിലെ കാഴ്ചയെ മെച്ചപ്പെടുത്താനും സഹായിക്കും. പ്രായമായവർ നിർബന്ധമായും ദിവസവും മീൻ ഗുളിക കഴിക്കേണ്ടത് അത്യാവശ്യമാണ്. ചർമ്മത്തിനും വളരെ നല്ലതാണ് മീൻ ഗുളിക. സ്ഥിരമായി മീൻ ഗുളിക കഴിച്ചാൽ ചര്‍മ്മ രോഗത്തില്‍ നിന്നും മുക്തി നേടാനും ചര്‍മ്മത്തെ മിനുസമുളളതാക്കാനും ഇത് സഹായിക്കും.