സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ അത്‌ലറ്റിക്‌സ് വിഭാഗത്തില്‍ മലപ്പുറത്തിന് കന്നി കിരീടം. നാല് മത്സരങ്ങൾ കൂടി ബാക്കിനില്‍ക്കെ 231 പോയിന്റ് നേടിയതോടെയാണ് മലപ്പുറം കിരീടം ഉറപ്പിച്ചത്. 66 വർഷത്തിനിടെയാണ് മലപ്പുറം ആദ്യമായി കിരീടം നേടുന്നത്. പാലക്കാട് ആണ് രണ്ടാം സ്ഥാനത്ത്.
എറണാകുളം മഹാരാജാസ് ഗ്രൗണ്ടില്‍ വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. മന്ത്രി വി ശിവന്‍ കുട്ടി അധ്യക്ഷനാകും. നടന്‍ വിനായകന്‍, ഫുട്‌ബോള്‍ താരം ഐഎം വിജയന്‍ എന്നിവര്‍ പങ്കെടുക്കും.
നേരത്തെ, ഗെയിംസ് വിഭാഗത്തിൽ 1,213 പോയിൻ്റുമായി തിരുവനന്തപുരം കിരീടം നേടിയിരുന്നു. മേളയിലെ അത്ലറ്റിക്സ് ആൻഡ് ഗെയിംസ് വിഭാഗങ്ങളിൽ തിരുവനന്തപുരം ജില്ല മറ്റ് ജില്ലകളെ അപേക്ഷിച്ച് ബഹുദൂരം മുമ്പിലാണ്. ഓവറോൾ ചാംപ്യൻഷിപ്പിൽ 1,926 തിരുവനന്തപുരം മേളയിലെ ചാംപ്യൻമാരായി മാറിയിരിക്കുമ്പോൾ 845 പോയിൻ്റുമായി തൃശ്ശൂർ രണ്ടാം സ്ഥാനത്തും 769 പോയിൻ്റുമായി മലപ്പുറം മൂന്നാം സ്ഥാനത്തുമാണുള്ളത്.