Recipe

കോളിഫ്ലവർ ഇനി എത്ര വേണമെങ്കിലും കഴിച്ചുപോകും, ഗോബി മഞ്ചൂരിയൻ ഇനി വീട്ടിൽ തന്നെ

ചേരുവകൾ

കോളിഫ്‌ളവർ – 400 gm
ഉപ്പ്
മൈദ – ½ Cup (70 gm)
ചോളപ്പൊടി – ½ Cup (70 gm)
കുരുമുളക് പൊടി – ½ Teaspoon
എണ്ണ – 500 ml
ടുമാറ്റോ കെച്ചപ്പ – 3 Tablespoons
സോയ സോസ് – 1 Tablespoon
ചില്ലി സോസ് – 2 Tablespoons

തയ്യാറാക്കുന്ന വിധം

ആദ്യതന്നെ കോളിഫ്ലവർ നന്നാക്കി നന്നായി വൃത്തിയാക്കിയെടുത്തതിനുശേഷം ചൂടുവെള്ളത്തിൽ ഉപ്പട്ട് ഇട്ടുവെക്കാം. അതെ സമയം തന്നെ ഒരു ബൗൾ എടുത്തതിനുശേഷം അതിലേക്ക് അര കപ്പ് മൈദ, അരക്കപ്പ് കോൺഫ്ലവർ, അര ടീസ്പൂൺ കുരുമുളക് പൊടി, ആവശ്യത്തിന് ഉപ്പ്, എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കാം. ശേഷം കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന കോളിഫ്ലവർ ഇതിലേക്ക് ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കാം. ഇനി ഇത് ഒന്ന് ഫ്രൈ ചെയ്തെടുക്കാം. അടുത്തതായി സോസ് ചെയ്തെടുക്കാം, ആദ്യമായി 3 Tablespoons ടുമാറ്റോ കെച്ചപ്പിലേക്ക് ഒരു ടേബിൾസ്പൂൺ സോയ സോസും 2 ടേബിൾ സ്പൂൺ ചില്ലി സോസും അര കപ്പ് വെള്ളം, ഇനി ഇതൊന്ന് മിക്സ് ചെയ്തെടുക്കാം.