നാടൻ പലഹാരമായ സുഖിയൻ ചായക്കടയിൽ കിട്ടുന്നത്പോലെ വളരെ എളുപ്പത്തിൽ വീട്ടിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകൾ
- ചെറുപയർ – 250 ഗ്രാം
- മൈദാ മാവ്- 1 കപ്പ്
- മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
- ജീരകം – 2 ടീസ്പൂൺ
- ശർക്കര- 1 എണ്ണം
- ഏലയ്ക്ക – 4 എണ്ണം പൊടിച്ചത്
- തേങ്ങാപ്പീര- 1/2 കപ്പ്
- സൺഫ്ലവർ ഓയിൽ- 400 മില്ലി ലിറ്റർ
തയ്യാറാക്കുന്ന വിധം
ചെറുപയർ കുറച്ച് വെള്ളം ഒഴിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി വേവിക്കുക. ശേഷം മൈദാ മാവിൽ ആവശ്യത്തിന് വെള്ളം ഒഴിച്ച് ഒരു ദോശ മാവ് പരുവത്തിൽ മിക്സ് ചെയ്യാം. ശേഷം വേവിച്ച പയറിലേക്ക് മഞ്ഞൾപ്പൊടിയും ജീരകവും ഏലയ്ക്ക പൊടിച്ചതും ശർക്കര ചീകിയത്തും തേങ്ങാ പീരയും ചേർത്ത് നന്നായി യോജിപ്പിക്കാം. ശേഷം ഈ മിക്സ് ബോൾ രൂപത്തിൽ ആക്കി മാവിൽ മുക്കി എണ്ണയിൽ പൊരിച്ചെടുക്കുക.
STORY HIGHLIGHT: sugiyan