ഐഎഎസ് ഉദ്യോഗസ്ഥന് എ ജയതിലകിനെതിരെ അതിരുകടന്ന പരാമര്‍ശങ്ങള്‍ നടത്തിയ എന്‍ പ്രശാന്ത് ഐഎഎസ്സിനെ സസ്പെന്‍ഡ് ചെയ്തെങ്കിലും അടങ്ങിയിരിക്കാതെ മുന്‍ കാംകോ എംഡി. തനിക്കെതിരെ നിരന്തരം വാര്‍ത്ത ചമയ്ക്കുന്നു എന്ന് പ്രശാന്ത് ആരോപിക്കുന്ന മാതൃഭൂമി പത്രം കാംകോ ജീവനക്കാര്‍ കത്തിക്കുന്ന ദൃശ്യം അദ്ദേഹം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു. നഷ്ടത്തിലായ സ്ഥാപനത്തെ കരേറ്റിയാല്‍ ജീവനക്കാരുടെ സ്നേഹം ലഭിക്കുമെന്ന് അദ്ദേഹം കുറിച്ചു.
എന്‍ പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്,
കാംകോ മാനേജിംഗ് ഡയറക്ടറായി ചുമതല ഏറ്റെടുത്തിട്ട് രണ്ട് മാസമേ ആയുള്ളൂ. ഇത്രയും സ്നേഹവും ആത്മാര്‍ത്ഥതയുമുള്ള ടീമിനൊപ്പം ജോലി ചെയ്യാന്‍ സാധിച്ചത്, രണ്ട് മാസത്തേക്കാണെങ്കിലും, എന്റെ ഭാഗ്യം.
മിനിസ്റ്ററും, ചെയര്‍മാനും ബോര്‍ഡ് അംഗങ്ങളും ജീവനക്കാരും ഏക മനസ്സോടെ ഒരു സ്ഥാപനത്തെ നഷ്ടത്തില്‍ നിന്ന് കരേറ്റി ലോകോത്തര സ്ഥാപനമാക്കാന്‍ ഉറപ്പിച്ചാല്‍ അത് നടന്നിരിക്കും. രണ്ട് മാസം മുമ്ബ് 71 കോടി ഡീലര്‍മാരില്‍ നിന്ന് കിട്ടാനും, 52 കോടി സപ്ളയര്‍മാര്‍ക്ക് നല്‍കാനും എന്ന ഗുരുതരാവസ്ഥയില്‍ നിന്ന് തുടങ്ങി ഇവിടം വരെ എത്തിയില്ലേ We shall overcome
ഡോ.ജയതിലകും ഗോപാലകൃഷ്ണനും മാതൃഭൂമി ലെഖകരും ചേര്‍ന്ന് ഗൂഢാലോചന നടത്തി സൃഷ്ടിക്കാന്‍ ശ്രമിച്ച വ്യാജ നറേറ്റീവ് പൊളിച്ച് ചവറ്റ്കുട്ടയിലിടുന്ന കാംകോ ജീവനക്കാരോട് ഒന്നേ പറയാനുള്ളൂ- ഞാന്‍ നിങ്ങളുടെ MD അല്ലെങ്കിലും നമ്മള് തുടങ്ങി വെച്ച ഓരോന്നും ഫലപ്രാപ്തിയിലേക്കെത്തണം.
ഈ ഘട്ടത്തില്‍ സത്യത്തിന് വേണ്ടി നിലകൊള്ളാന്‍ തീരുമാനിച്ച CITU, AITUC, INTUC യൂണിയനുകള്‍, ഓഫീസേസ് അസോസിയേഷനുകള്‍ ഏവര്‍ക്കും നന്ദി. നിങ്ങള്‍ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ട് പോകണം. Diversification & export plans ഉള്‍പ്പെടെ. വള്ളത്തിന്റെ അമരത്തില്ലെങ്കിലും ഞാന്‍ കരയ്ക്കാണെങ്കിലും നമ്മുടെ കമ്ബനിയുടെ യാത്രയില്‍ കൂടെത്തന്നെ കാണും.