Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടനം: കുടിവെള്ള വിതരണത്തിന് വമ്പൻ ക്രമീകരണങ്ങൾ ഒരുക്കി വാട്ടർ അതോറിറ്റി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 14, 2024, 01:18 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടന കാലത്ത് കുടിവെള്ള വിതരണം സു​ഗമമാക്കുന്നതിന് എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കി കേരള വാട്ടർ അതോറിറ്റി. തീർഥാടകർക്കായി പമ്പ മുതല്‍ സന്നിധാനം വരെ എട്ടു സംഭരണികളിലായി ഏകദേശം 68 ലക്ഷം ലിറ്റര്‍ ജലം സംഭരിക്കുന്നുണ്ട്. താല്‍ക്കാലിക ടാപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. ശബരിമലയില്‍ റിവേഴ്‌സ്‌ ഓസ്മോസിസ്(ആർഒ) പ്ലാന്റുകള്‍ വഴി ജലം ശുദ്ധീകരിച്ച്‌ മണിക്കൂറില്‍ 35000 ലിറ്റര്‍ ശുദ്ധജലം വിതരണം ചെയ്യും. ആർഒ പ്ലാന്‍റുകളില്‍ നിന്നു പൈപ്പുകള്‍ സ്ഥാപിച്ച്‌ 103 കിയോസ്കുകളിലായി 270 ടാപ്പുകള്‍ വഴിയാണ് തീര്‍ത്ഥാടകര്‍ക്ക്‌ കുടിവെള്ളം വിതരണം നടത്തുന്നത്. ആവശ്യാനുസരണം കൂടുതല്‍ കിയോസ്കുകള്‍ സ്ഥാപിക്കാനാണ് തീരുമാനം. നിലയ്ക്കല്‍ ബേസ്‌ ക്യാംപില്‍ വാട്ടര്‍ അതോറിറ്റിയുടെ, മണിക്കൂറിൽ 1000 ലിറ്റർ ശേഷിയുള്ള 28 ആർഒ പ്ലാന്റുകളില്‍ നിന്നുള്ള ജലം വിതരണം നടത്തുന്നതിന്‌ ഏകദേശം 20 കിലോമീറ്റർ പിവിസി പൈപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്. 80 കിയോസ്കുകളില്‍ 226 ടാപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

പമ്പ-ശബരിമല ശുദ്ധജല വിതരണ പദ്ധതിയുടെ എല്ലാ ഘടകങ്ങളും പ്രവ‍ർത്തനസജ്ജമാണെങ്കിലും തീർഥാടനകാലത്ത് കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്‌ അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടുണ്ട്. തീർഥാടകർക്ക് ശുദ്ധജലം വിതരണം നടത്താനായി വാട്ടര്‍ അതോറിറ്റിയുടെ 13 എംഎൽഡി ഉൽപാദന ശേഷിയുള്ള കുടിവെള്ള പദ്ധതിയാണ് ശബരിമലയിലുള്ളത്. പമ്പാ ത്രിവേണിയിലെ ഇന്‍ടേക്ക് പമ്പ്‌ ഹൌസില്‍ നിന്ന് പ്രഷര്‍ ഫില്‍ട്ടര്‍ വഴി ശുദ്ധീകരിക്കുന്ന ജലം, പമ്പ ഭൂതലസംഭരണിയില്‍ ശേഖരിച്ച്‌ ക്ലോറിനേഷന്‍ നടത്തി പമ്പാമേഖലയിലും നീലിമലബോട്ടം പമ്പ്‌ ഹൗസിലും തുടര്‍ന്ന്‌ നീലിമലടോപ്പ്‌ പമ്പ്‌ ഹൗസ്‌, അപ്പാച്ചിമേട്‌ പമ്പ്‌ ഹൗസ്‌ വഴി ശരംകുത്തി സംഭരണിയിലും സന്നിധാനം ദേവസ്വം സംഭരണികളിലേക്കും ശേഖരിച്ച്‌ സന്നിധാനത്തും കാനനപാതയിലും ജലവിതരണം ക്രമീകരിച്ചിരിക്കുന്നു. ശബരിമല, പാണ്ടിത്താവളം എന്നിവിടങ്ങളില്‍ ദേവസ്വം ബോര്‍ഡ്‌ 1.90 എംഎൽഡി ജലം ഏഴു ടാങ്കുകളിലായി സംഭരിച്ചു വിതരണം നടത്തുന്നുണ്ട്. ദേവസ്വം ബോര്‍ഡ്‌ കിയോസ്കുകളിലേക്കും ശൗചാലയങ്ങളിലേക്കും മറ്റ്‌ സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍-ദേവസ്വം ബോര്‍ഡ്‌ സ്ഥാപനങ്ങളിലേക്കും വാട്ടര്‍ അതോറിറ്റിയാണ് ശുദ്ധജലമെത്തിക്കുന്നത്.

നിലയ്ക്കലില്‍ ജലവിതരണ പദ്ധതി നിലവിലില്ലാത്തതിനാൽ, ദേവസ്വം ബോര്‍ഡിന്റെ ആവശ്യാനുസരണം പമ്പയില്‍ നിന്നും പെരുന്നാട്ടില്‍ നിന്നും ടാങ്കര്‍ ലോറിയില്‍ നിലയ്ക്കലില്‍ കുടിവെള്ളം എത്തിക്കുന്നുണ്ട്. നിലയ്ക്കലില്‍ 65 ലക്ഷം ലിറ്റര്‍ ജലം സംഭരിക്കുന്നതിനായി ദേവസ്വം ബോര്‍ഡിന്‍റെ 40 ലക്ഷം ലിറ്റര്‍ ടാങ്കിന്‌ പുറമെ, കേരള വാട്ടര്‍ അതോറിറ്റി 5 ലക്ഷത്തിന്റെ 3 സ്റ്റീല്‍ ടാങ്കുകളും 5000 ലിറ്ററിന്‍റെ 215 എച്ച്ഡിപിഇ ടാങ്കുകളും വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്‌. പമ്പയില്‍ നിന്ന് ടാങ്കര്‍ ലോറിയില്‍ ദേവസ്വം ബോര്‍ഡിന്റെ ആവശ്യാനുസരണം കുടിവെള്ളമെത്തിച്ച്‌ വിതരണം ചെയ്യുന്നതാണ്‌ പതിവ്‌. പെരുനാട്‌ പഞ്ചായത്തിലെ വിവിധ ഇടത്താവളങ്ങില്‍ പഞ്ചായത്ത്‌ നിര്‍ദേശിക്കുന്നനുസരിച്ച് കുടിവെള്ളമെത്തിക്കുന്നതും വാട്ടര്‍ അതോറിറ്റിയാണ്‌. പന്തളം, റാന്നി, വടശ്ശേരിക്കര ഇടത്താവളങ്ങളിലും സുഗമമായ കുടിവെള്ള വിതരണം ഉറപ്പാക്കുന്നു. സമാന്തര പാതയായ സ്വാമി-അയ്യപ്പന്‍ റോഡില്‍ ശുദ്ധജല വിതരണത്തിന് വിതരണക്കുലുകള്‍ സ്ഥാപിച്ച്‌ ചരല്‍മേട്‌ അഞ്ചാം വളവ്‌ വരെയും ദേവസ്വം ബോര്‍ഡ്‌ സ്ഥാപിക്കുന്ന ഇ-ടോയ്‌ലറ്റ്‌, കിയോസ്ക്‌, പൊതുടാപ്പുകള്‍ എന്നിവയിലും ആവശ്യാനുസരണം കുടിവെള്ളം വിതരണം നടത്തിവരുന്നു.

ജലം ശുദ്ധീകരിക്കുന്നതിനുവേണ്ടി ത്രിവേണി ഇന്‍ടേക്ക്‌ പമ്പ്‌ ഹൗസിനോട്‌ ചേര്‍ന്ന്‌ പ്രഷര്‍ ഫില്‍ട്ടര്‍ സംവിധാനം സ്ഥാപിച്ചിട്ടുണ്ട്‌. ഇവിടെ നിന്ന് ശുദ്ധീകരിച്ച ജലം മറ്റു പമ്പ്‌ ഹൗസുകളിലെത്തിച്ച്‌ ഇലക്ട്രോ ക്ലോറിനേഷൻ സംവിധാനം വഴി അണുനശീകരണം നടത്തുന്നു. ഈ ജലത്തെ വീണ്ടും റിവേഴ്‌സ്‌ ഓസ്മോസിസ് പ്ലാന്റ്‌ വഴി ശുദ്ധീകരിച്ച്‌ കിയോസ്കുകളിലൂടെ വിതരണം നടത്തുന്നു. ഈ പ്ലാന്റുകളിൽനിന്നുള്ള ജലം കേന്ദ്ര പൊതുജന ആരോഗ്യ പരിസ്ഥിതി എൻജിനിയറിംഗ്‌ ഓര്‍ഗനൈസേഷനും ലോകാരോഗ്യ സംഘടനയും (WHO) നിഷ്കര്‍ഷിക്കുന്ന നിലവാരം പുലര്‍ത്തുന്നതാണ്‌. ശുദ്ധജലത്തിന്‍റെ ഗുണനിലവാരം ഓരോ മണിക്കൂര്‍ ഇടവിട്ട്‌ നിരീക്ഷിക്കാന്‍ പമ്പയില്‍ ​ഗുണനിലവാര ലബോറട്ടറിയും ജലവിതരണത്തിന്റെ മേല്‍നോട്ടം വഹിക്കാന്‍ അസി. എൻജിനിയറുടെ നേതൃത്വത്തില്‍ കണ്‍ട്രോൾ റൂമുമുണ്ട്. പമ്പയിലെ വാട്ടര്‍ അതോറിറ്റിയുടെ എൻഎബിഎൽ അക്രഡിറ്റേഷനുള്ള ലബോറട്ടറിയില്‍ കര്‍ശന പരിശോധന നടത്തിയ ശേഷമാണ്‌ കുടിവെള്ളം വിതരണം നടത്തുന്നത്‌. ഇന്‍ടേക്ക്‌ പമ്പ്ഹൗസ് പരിസരത്തേക്ക്‌ ആളുകള്‍ കടന്ന്‌ മാലിന്യം ഉണ്ടാകാതിരിക്കാന്‍ പോലീസ്‌ സഹായത്തോടെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ട്. വാട്ടര്‍ കിയോസ്കുകള്‍ കൃത്യമായി വൃത്തിയായി സൂക്ഷിക്കുന്നതിനും ജീവനക്കാരെ നിയമിക്കുന്നു.

ReadAlso:

കണ്ണൂരിൽ നാളെ സിപിഎം ഹര്‍ത്താല്‍ രാവിലെ ആറു മണി മുതല്‍ വൈകീട്ട് നാലു മണി വരെയാണ് ഹര്‍ത്താല്‍

കൊച്ചിയിൽ പൊലീസുകാരെ ഇടിച്ചുവീഴ്ത്തി, രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു, അപകടമുണ്ടാക്കിയത് ഡാൻസാഫ് സംഘം പിന്തുടർന്ന വാഹനം

ഓപ്പറേഷൻ തൂഫാൻ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

ആള് മാറി പൊലീസ് രാജ്: വർക്കലയിൽ പൊലീസ് ആളു മാറി മർദിച്ചെന്ന് പരാതി, 17 കാരന്റെ കാൽ ഒടിഞ്ഞു

എസ്എംഎ മരുന്ന് വിവാദം; ആരോഗ്യ മന്ത്രിയോട് ആറ് ചോദ്യങ്ങളുമായി എം വി ​ഗോവിന്ദൻ

Tags: മണ്ഡല-മകരവിളക്ക്SabarimalaശബരിമലMANDALA-MAKARAVILAKKU

Latest News

കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം കൊച്ചിയില്‍ തന്നെ; വാടക കാര്യത്തിൽ ധാരണയായി

പാരീസിൽ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു, ഒരു കുട്ടി ഉൾപ്പെടെ നാലുപേർക്ക് പരിക്ക്; തീവ്രവാദബന്ധമെന്ന് സംശയം

തിരഞ്ഞെടുപ്പ് കമ്മീഷൻ RSS അജണ്ട നടപ്പിലാക്കുന്നു, ഒരു ജന്തർ മന്തർ ഇല്ലാതാക്കിയാൽ ആയിരക്കണക്കിന് ജന്തർ മന്തർ ഉയർന്നുവരും: പിണറായി വിജയൻ

പഞ്ചായത്ത് പ്രസി. ആയിരിക്കെ നടന്ന ക്രമക്കേട്; പി പി ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

വന്യജീവി ആക്രമണം മൂലം കർഷകർക്കുണ്ടാകുന്ന കൃഷിനാശം; നഷ്ടപരിഹാരം ഇരട്ടിയാക്കി സർക്കാർ ഉത്തരവിറക്കി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies