Food

ഉഗ്രൻ സ്വാദിൽ തയ്യാറാക്കാം കൂണ്‍ തോരന്‍ | MUSHROOM THORAN

ഉഗ്രൻ സ്വാദിൽ തയ്യാറാക്കാം ഒരു കിടിലൻ കൂണ്‍ തോരന്‍ റെസിപ്പി. വളരെ എളുപ്പത്തിൽ രുചികരമായി തന്നെ തയ്യാറാക്കാം.

ആവശ്യമായ ചേരുവകൾ

  • കൂണ്‍ – ചെറുതായി അരിഞ്ഞത് ഒരു കപ്പ്‌
  • സവോള – ചെറുതായി അരിഞ്ഞത് ഒരു കപ്പ്‌
  • ചെറിയ ഉള്ളി -നാലഞ്ചെണ്ണം ചെറുതായി അരിഞ്ഞത്
  • വെളുത്തുള്ളി -രണ്ടു അല്ലി
  • പച്ചമുളക് -രണ്ടു മുന്ന്
  • മഞ്ഞള്‍ പൊടി
  • കുരുമുളക് പൊടി
  • ഉപ്പ്- ആവശ്യത്തിന്‌
  • കടുക്
  • റെഡ് ചില്ലി
  • കറിവേപ്പില

തയ്യാറാക്കുന്ന വിധം

തേങ്ങ, പച്ചമുളക്, വെളുത്തുള്ളി ഇവ ചതച്ച്, മഷ്‌റൂം, ഉപ്പ്, ഉള്ളിയരിഞ്ഞതും മഞ്ഞള്‍പൊടിയും ചേര്‍ത്ത് കടുക് വറുത്തു വെള്ളം തളിച്ചു ചെറിയതീയില്‍ തോരന്‍ ഉണ്ടാക്കുക.