പലതരം ബ്രേക്ക്ഫാസ്റ്റുകൾ ഉണ്ടാക്കി മടുത്തവർ ആണെങ്കിൽ ഉറപ്പായും ട്രൈ ചെയ്യേണ്ട പുട്ട് വെച്ച് മിക്സ് ചെയ്തെടുക്കുന്ന ഒരു രുചികരമായ വിഭവമാണ് മുട്ടപ്പുട്ട്. മൂന്ന് മുട്ട, രണ്ട് കഷ്ണം പുട്ട്, 2 ടേബിൾ സ്പൂൺ എണ്ണ, മൂന്ന് പച്ചമുളക്, രണ്ട് വറ്റൽ മുളക്, ഒരു സവാള, ചെറിയ കഷ്ണം ഇഞ്ചി, മല്ലിയില, ഒരു തക്കാളി കറിവേപ്പില എന്നിവയാണ് വേണ്ട ചേരുവകൾ. മുക്കാൽ ടീസ്പൂൺ മല്ലിപൊടി, കാൽ ടീസ്പൂൺ ഗരം മസാല, ഒരു ടീസ്പൂൺ ചിക്കൻ മസാല അര ടീസ്പൂൺ പേരും ജീരകപ്പൊടി, ഉപ്പ് എന്നിവയും ആവശ്യമാണ്.
മുട്ട എടുത്ത് അതിൽ അൽപ്പം ഉപ്പ് ചേർത്ത് നന്നായി മിക്സ് ചെയ്ത് മാറ്റിവെക്കുക. ഒരു പാനിലേക്ക് എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് വറ്റൽമുളക്ഇട്ട് വഴറ്റുക. അതിനുശേഷം അരിഞ്ഞ പച്ചമുളക്, സവാള, തക്കാളി, ഇഞ്ചി, കറിവേപ്പില എന്നിവ നന്നായി വഴറ്റിഎടുക്കുക്ക. ഇതിലേക്ക് മല്ലിപൊടി, ഗരം മസാല, ചിക്കൻ മസാല,പെരും ജീരകപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് വഴറ്റി എടുക്കാം. ഇതിലേക്ക് രണ്ടു ടേബിൾ സ്പൂൺ വെള്ളം ഒഴിച്ച്, വഴറ്റി മാറ്റിവെച്ചിരുന്ന മുട്ട ചേർത്ത് വേവുന്നതുവരെ ഇളക്കിയെടുക്കുക. ശേഷം പൊടിച്ച പുട്ടും കൂടി ഇതിലേക്ക് ചേർത്ത് നന്നായി മിക്സ് ചെയ്ത് അൽപ്പം മല്ലിയില കൂടെ ചേർത്താൽ രുചികരമായ മുട്ട പുട്ട് റെഡി.