Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

നൂതനാശയങ്ങളുടെ പ്രദര്‍ശന വേദിയായി സംസ്ഥാനത്തെ ദേശീയ ശാസ്ത്ര ദിനാഘോഷം; ആറ് നവ പ്രതിഭകള്‍ തങ്ങളുടെ പുതിയ കണ്ടുപിടുത്തങ്ങള്‍ അവതരിപ്പിച്ചു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 28, 2025, 06:50 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

രാജ്യപുരോഗതിക്ക് സഹായിക്കുന്ന പുതിയ കണ്ടുപിടുത്തങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ദേശീയ ശാസ്ത്ര ദിനം സംസ്ഥാനത്ത് വ്യത്യസ്തമായ രീതിയില്‍ ആഘോഷിച്ചത്. തിരുവനന്തപുരം ഐഎംജി ഹാളില്‍ നടന്ന ശാസ്ത്ര ദിനാഘോഷങ്ങളുടെ ഭാഗമായി 6 പ്രതിഭകളാണ് തങ്ങളുടെ പുതിയ കണ്ടുപിടുത്തങ്ങള്‍ അവതരിപ്പിച്ചത്. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ആയിരുന്നു ഭാവിയില്‍ രാജ്യത്തിന് മുതല്‍ക്കൂട്ടാവുന്ന കണ്ടുപിടിത്തങ്ങള്‍ ശാസ്ത്രലോകത്തിനു മുമ്പാകെ അവതരിപ്പിക്കാന്‍ അവസരം നല്‍കിയത്. മാലിന്യ സംസ്‌കരണം, ഭിന്നശേഷിക്കാരുടെ ഉന്നമനം, കൃഷി അല്ലെങ്കില്‍ ബയോ ടെക്‌നോളജി എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലെ പുത്തന്‍ ആശയങ്ങളാണ് അവതരിപ്പിക്കപ്പെട്ടത്. കാഴ്ച പരിമിതര്‍ക്ക് സഹായായി മാറാവുന്ന ഉപകരണമായിരുന്നു മലപ്പുറം പയ്യിമേട് എസ് വി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ സൂരജ് സുരേഷ് അവതരിപ്പിച്ചത്.

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ സഹായത്തോടെ വികസിപ്പിച്ചെടുത്ത നൂതന ശ്രവണ സഹായായിരുന്നു അഖിലേഷ് പി അവതരിപ്പിച്ചത്. ഉറവിട മാലിന്യ സംസ്‌കരണത്തിന്റെ പുതിയ മാതൃകകള്‍ സംരംഭത്തിന്റെ പാതയില്‍ വികസിപ്പിക്കുന്ന ആശയമാണ് ഗ്രീന്‍ വേര്‍മിസിന്റെ സഹസ്ഥാപകന്‍ ജബീര്‍ കാരാട്ട് അവതരിപ്പിച്ചത്.മാലിന്യത്തില്‍ നിന്ന് ബയോ ഫ്യൂവല്‍സ് വികസിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യ അവതരിപ്പിച്ച് കണ്ണൂര്‍ സര്‍വകലാശാലയിലെ പിഎച്ച്ഡി സ്‌കോളര്‍ ഐശ്വര്യ ആര്‍ എസ് സദസിന്റെ ശ്രദ്ധ പിടിച്ചുപറ്റി. പാക്കേജിങ് രംഗത്ത് പുതിയ തരംഗം സൃഷ്ടിക്കാന്‍ കഴിയുന്ന എഡിബിള്‍ പാക്കേജിങ് ഉല്‍പ്പന്നങ്ങള്‍ ആയിരുന്നു കേരള കാര്‍ഷിക സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായ ആഷിര്‍ കെ അവതരിപ്പിച്ചത്.ദന്തപരിചരണത്തിന് സഹായകരമാകുന്ന ഉല്‍പ്പന്നമാണ് ദന്തഡോക്ടര്‍ കൂടിയായ ഡോക്ടര്‍ ലിനി ബേസില്‍ അവതരിപ്പിച്ചത്.

ശാസ്ത്രദിനാഘോഷത്തോട് അനുബന്ധിച്ച് അവതരിപ്പിക്കപ്പെട്ട ഉല്‍പ്പന്നങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും തുടര്‍സഹായങ്ങളും നല്‍കുമെന്ന് സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി ഡോക്ടര്‍ എ സാബു പറഞ്ഞു.പേറ്റന്റ് ലഭ്യമാക്കാന്‍ ശ്രമിക്കുന്നതിനോടൊപ്പം വിപണന സാധ്യതകള്‍ കൂടി തേടുമെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ സംസ്ഥാനത്തെ ശാസ്ത്രദിനാഘോഷം ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലെ ഇന്‍ര്‍ഷ്യല്‍ സിസ്റ്റം യൂണിറ്റ് (IISU) ഡയറക്ടര്‍ ഡോ. പദ്മകുമാര്‍ ഇ.എസ്. ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേശകനായ എം. സി. ദത്തന്‍ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി.ജാപ്പാനിലെ ഹൊക്കൈഡോ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ഡോ. വാസുദേവന്‍ ബിജു, ഹൈദരാബാദിലെ CMET ഡയറക്ടര്‍ ഡോ. രതീഷ് ആര്‍ എന്നിവര്‍ ചടങ്ങില്‍ പ്രഭാഷണം നടത്തി.കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ പിന്തുണയോടെ സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ആണ് ദേശീയ ശാസ്ത്ര ദിനാഘോഷം സംസ്ഥാനത്ത് സംഘടിപ്പിച്ചത്.

ReadAlso:

ബിഗ് ടി വി യിലെ ആഭ്യന്തര കലാപം രൂക്ഷമാകുന്നു; ചീഫ് എഡിറ്റർ സുജയ പാർവതിക്ക് എതിരെ കൂടുതൽ പരാതികൾ

നോവായി ഇവാന; മലയിന്‍കീഴിൽ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ ഒരു വയസുകാരിയുടെ മൃതദേഹം സംസ്കരിച്ചു | Mother kills child thiruvananthapuram family dispute tragedy

മെഡിക്കൽ കോളേജ് പരിസരം  പവർകട്ടിൽ നിന്നും ഒഴിവാക്കണമെന്ന പരാതി പരിശോധിക്കണമെന്ന്  മനുഷ്യാവകാശ കമ്മീഷൻ 

ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; KSEB

കാലടി സർവകലാശാലയിലെ സമരം; 17 എസ്എഫ്ഐ പ്രവർത്തകർക്കും മുൻകൂർ ജാമ്യം

Tags: Central Department of Science and Technology.National Science Day celebrationinnovative ideasIMG Hall in ThiruvananthapuramKerala ScienceTechnology and Environment Council

Latest News

റഷ്യ സന്ദർശിക്കാൻ നരേന്ദ്ര മോദിയെ ക്ഷണിച്ച് വ്ലാദിമിർ പുടിൻ; ക്ഷണം സ്വീകരിച്ച് പ്രധാനമന്ത്രി | modi putin meeting brics summit 2026

വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടപോലെ പരിഹരിക്കാനാകില്ല; ജനം സഹകരിക്കണം, അത്ഭുതങ്ങൾ പ്രതീക്ഷിക്കരുതെന്ന് സണ്ണി ജോസഫ്

ഭാര്യയെ കാമുകന് കൈപിടിച്ചുകൊടുത്ത് ഭർത്താവ്; സ്‌കൂൾകാലത്ത് തുടങ്ങിയ പ്രണയത്തിന് പോലീസ് സ്റ്റേഷനിൽ ഹാപ്പി എൻഡിങ്

പരീക്ഷ ക്രമക്കേട്; ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാൻ കഴിയില്ല, IGക്ക് കത്ത് നൽകി PSC

കൊല്ലത്ത് വനിതാ കണ്ടക്ടർക്കുനേരെ ലൈംഗികാതിക്രമം; തമിഴ്നാട് സ്വദേശി പിടിയിൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies