ഓക്സ്ഫോ കെയർ- സൗജന്യ മെഡിക്കൽ ക്യാമ്പ് സമാപിച്ചു.

കൊല്ലം : മനാറുൽ ഹുദാ ട്രസ്റ്റിന് കീഴിൽ കൊല്ലത്ത് പ്രവർത്തിക്കുന്ന ഒക്സ് ഫോർഡ് സ്കൂളിൽ നടന്ന

ഓക്സ്ഫോ കെയർ സമാപിച്ചു. സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ ശദേവിദാസ് ഐഎഎസും ഡിഎംഒ അനിത എന്നിവർ ചേർന്ന്‌ നിർവഹിച്ചു.

സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്കൂൾ അലുമ്നി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഓക്സ്ഫോ കെയർ എന്ന പേരിൽ 16 ന് രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 2 വരെ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ. അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി, അക്യൂപങ്ചർ തുടങ്ങിയ മെഡിക്കൽ മേഖലകളിൽ നിന്നുള്ള ഓക്സ്ഫോർഡ് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ പതിനഞ്ചിലധികം ഡോക്ടർമാരുടെയും തിരുവനന്തപുരം അമ്പലത്തറയിലുള്ള

അൽ ആരിഫ്, തിരുവിതാംകൂർ മെഡിസിറ്റി, അസീസിയ മെഡിക്കൽ കോളേജ്, എൻ. എസ്. ആശുപത്രി, അഹല്യ ഐ കെയർ, ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ കൊല്ലം വിഭാഗം, ദേവി സ്കാൻസ്, Dr. Naiju’s Health Center, Seren Derma തുടങ്ങിയ ആശുപത്രികളുടെയും സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

ക്യാമ്പിന് നേതൃത്വം നൽകിയ ആശുപത്രികളിൽ നിന്ന് ഡിസ്‌കൗണ്ട് മരുന്നുകൾ, പ്രിവിലേജ് കാർഡ്, മറ്റ് ഡിസ്‌കൗണ്ട് ഡയഗ്നോസ്റ്റിക് സേവനങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ മെഡിക്കൽ ക്യാമ്പിൽ പങ്കെടിത്തവർക്ക് നൽകി

സാമൂഹിക സേവനത്തിന്റെ ഭാഗമായി കൊല്ലം ഓക്സ്ഫോർഡ് സ്കൂൾ ഓക്സ്ഫോർഡ് പാലിയേറ്റീവ് കെയർ അവതരിപ്പിച്ചു.

ഈ സംരംഭത്തിൽ അർഹരായവർക്ക് വീൽ ചെയറുകൾ, മെഡിക്കൽ കിറ്റുകൾ, ഡയപ്പറുകൾ, വാട്ടർ ബെഡ് എന്നിവ നൽകി. 300-ലധികം ആളുകൾ ക്യാമ്പിൽ പങ്കെടുത്തു.