ചേരുവകൾ
തേങ്ങ – 1 എണ്ണം
വറ്റൽമുളക് – 2 എണ്ണം
മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
പുളി – ഒരു കഷ്ണം
കറിവേപ്പില ആവശ്യത്തിന്
കടുക് – അര ടീസ്പൂൺ
ഉലുവ -1 ടീസ്പൂൺ
കായപ്പൊടി – അര ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു മിക്സിയുടെ ജാറിൽ തേങ്ങ ചിരകിയത് ഇടുക.ശേഷം വറ്റൽമുളക് ഇടുക. ഇത് അരച്ച് എടുക്കുക. ഒരു പാത്രം ചൂടാക്കുക ഇതിലേക്ക് ഒരു ഗ്ലാസ് വെള്ളം തിളപ്പിക്കാൻ വെക്കുക. ഇതിലേക്ക് മഞ്ഞൾപ്പൊടി ചേർക്കുക. ശേഷം ഇതിലേക്ക് ഒരു നെല്ലിക്ക വലുപ്പത്തിൽ പുളി ചേർക്കുക. പുളി വെള്ളത്തിൽ പിഴിഞ്ഞ് ആണ് ചേർക്കേണ്ടത് ഇതിലേക്ക് കുറച്ച് ഉപ്പ് ചേർക്കുക. ഇത് നല്ലവണ്ണം തിളപ്പിക്കുക. ഇത് നേരത്തെ അരച്ച് വെച്ച തേങ്ങയും മുളകും ഇതിലേക്ക് ചേർക്കുക.
ഇത് അധിക സമയം തിളപ്പിക്കാൻ പാടില്ല. അങ്ങനെ ചെയ്താൽ ടേസ്റ്റ് മാറി പോവും. ഉപ്പ് ആവശ്യമുണ്ടെങ്കിൽ ചേർക്കുക. ഇനി ഇതിലേക്ക് വറുത്തിടൽ ചേർക്കാൻ വേണ്ടി ഒരു പാൻ ചൂടാക്കുക. ഇതിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക. വെളിച്ചെണ്ണ കൂടുതൽ ഒഴിക്കുക. വെളിച്ചെണ്ണ ചൂടായി കഴിഞ്ഞാൽ അതിലേക്ക് കറിവേപ്പില ചേർക്കുക. വറ്റൽമുളക് ചേർക്കുക. വറ്റൽ മുളക് മുറിച്ച് ആണ് ചേർക്കേണ്ടത്. ഇതിലേക്ക് കടുകും ഉലുവയും ചേർക്കുക. ഉലുവയുടെ അളവ് കടുകിനേക്കാൾ കൂടണം. ഇനി ഇതിലേക്ക് കായപ്പൊടി ചേർക്കുക. ഇനി കറിയിലേക്ക് വറവ് ചേർക്കുക. മറ്റൊരു പാത്രത്തിലേക്ക് ചേർക്കുക. എളുപ്പത്തിൽ തയ്യാറാക്കാവുന്ന കറി റെഡി.