രാത്രികാലങ്ങളില്‍ തണുപ്പിനെ ചെറുക്കാനായി കൈകളിലും കാലുകളിലും സോക്സ് ധരിക്കുന്നവര്‍ നിരവധിയാണ്. ഇത് കാലുകളെ തണുപ്പില്‍ നിന്ന് സംരക്ഷിക്കുകയും നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുകയും ചെയ്യുമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി ഇന്‍ഫര്‍മേഷന്‍ പറയുന്നു. എന്നാല്‍ പതിവായി സോക്സ് ധരിച്ച് ഉറങ്ങുന്നത് പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും കരണമായേക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഇറുകിയ സോക്സ് ധരിച്ച് ഉറങ്ങുന്നത് രക്തചംക്രമണം കുറയ്ക്കുകയും മുറിവുകള്‍ ഭേദമാകുന്നത് വൈകിപ്പിക്കുകയും ചെയ്യുമെന്ന് വിദഗ്ധര്‍ പറയുന്നു. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കും കാരണമാകും. കൂടാതെ ചര്‍മ്മ സംബന്ധമായ പ്രശ്നങ്ങള്‍ക്കും ഇടയാക്കും. രാത്രി മുഴുവന്‍ സോക്സ് ധരിച്ച് ഉറങ്ങുന്നത് വിയര്‍പ്പ് അടിഞ്ഞ് കൂടാനും ഫംഗസ് അണുബാധയ്ക്ക് കാരണമാകുകയും ചെയ്യും. ഇത് ചര്‍മ്മത്തെ ബാധിക്കുകയും കാലില്‍ വേദന അനുഭവപ്പെടാനും ഇടയാക്കും. കൂടാതെ ബാക്ടീരിയ അണുബാധയ്ക്കും കാരണമാകും.
പൊതുവെ പാദങ്ങളില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ഉറക്കത്തിന്റെ ഗുണനിലവാരത്തെ ബാധിക്കും. രാത്രിയില്‍ മുഴുവന്‍ സോക്സ് ധരിക്കുന്നത് എക്സിമ, ഡെര്‍മറ്റൈറ്റിസ് തുടങ്ങിയ ചര്‍മ്മ പ്രശ്നങ്ങള്‍ക്കും കാരണമാകും. സ്‌കിന്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും. വളരെ ഇറുകിയ സോക്സ് ധരിക്കുന്നത് രക്തചംക്രമണം മന്ദഗതിയിലാക്കാനും ഇടയാക്കും. ഇത് ഞരമ്പുകളില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ഹൃദയാരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
രാത്രിയില്‍ സോക്സ് ധരികാതിരിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. എന്നാല്‍ ഇത് ഒഴിവാക്കാന്‍ സാധിക്കാത്ത ആളുകള്‍ ചില മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് വിദഗ്ധര്‍ പറയുന്നു. കമ്പിളി സോക്സുകള്‍ക്ക് പകരം കോട്ടണ്‍ സോക്സുകള്‍ ധരിക്കാന്‍ ശ്രദ്ധിക്കുക. കൂടാതെ ഇറുകിയ സോക്സുകള്‍ ഒഴിവാക്കുക. ഉറങ്ങുന്നതിനുമുമ്പ് പാദങ്ങള്‍ വൃത്തിയായി കഴുകുക. സോക്സുകളും പതിവായി കഴുകി സൂക്ഷിക്കുക. വൃത്തിയുള്ള സോക്സുകളാണ് ധരിക്കുന്നതെന്ന് ഉറപ്പ് വരുത്തുക.