ആരോഗ്യഗുണങ്ങൾ ഒരുപാടുള്ള ഒന്നാണ് കറിവേപ്പില എന്നത്. തലമുടിക്കും കൊളസ്ട്രോളിനും ഒക്കെ മികച്ച ഒരു പരിഹാരം തന്നെയാണ് കറിവേപ്പില എന്നാൽ പലർക്കും അതിനെക്കുറിച്ച് കൂടുതൽ ഒന്നും അറിയില്ല എന്ന് പറയുന്നതാണ് സത്യം. കറിവേപ്പിലയുടെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നമ്മൾ മനസ്സിലാക്കണം. നമ്മുടെ ശരീരത്തിൽ എന്തൊക്കെ ഗുണങ്ങളാണ് കറിവേപ്പില ചെയ്യുന്നത് എന്ന് പലർക്കും അറിയില്ല അതിനെക്കുറിച്ച് വ്യക്തമായി തന്നെ മനസ്സിലാക്കാം.
ഒരുപാട് പോഷക ഘടകങ്ങളാൽ സമ്പുഷ്ടമായ ഒന്നാണ് കറിവേപ്പില. കാഴ്ച മെച്ചപ്പെടുത്തുവാനും ഓക്സിഡറ്റീവ് സമ്മർദ്ദം കുറയ്ക്കുവാനും പ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും ഒക്കെ ഇത് സഹായിക്കുന്നുണ്ട് എല്ലുകളുടെ ആരോഗ്യത്തിന് രക്തചക്രമണത്തിനും ഒക്കെ ഇത് വളരെയധികം സഹായിക്കുന്നു കാൽസ്യം ഫോസ്ഫറസ് ഇരുമ്പ് മഗ്നീഷ്യം തുടങ്ങിയ ധാതുക്കളുടെ ഒരു വലിയ ഉറവിടം കൂടിയാണ് കറിവേപ്പില അതോടൊപ്പം തന്നെ കറിവേപ്പിലയിൽ ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട് ഇത് ഫ്രീ റാഡിക്കൽ നാശത്തിൽ നിന്നും ശരീരത്തെ സംരക്ഷിക്കുകയാണ് ചെയ്യുന്നത് ഇവയ്ക്ക് പുറമേ ആൽക്കലോയിഡുകൾ ഗ്ലൈക്കോസ് സൈഡുകൾ ഫിനോളിക് സംയുക്തങ്ങൾ എന്നിവയുടെ സാന്നിധ്യവും അവയുടെ ഔഷധ മൂല്യവും ഇതിൽ അടങ്ങിയിട്ടുണ്ട്
ദഹനം വർദ്ധിപ്പിക്കുവാൻ കറിവേപ്പില സഹായിക്കുന്നുണ്ട് അതോടൊപ്പം ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിലും കറിവേപ്പിലയിലെ ആന്റി ഓക്സിഡന്റുകൾ വളരെയധികം ഗുണം നൽകുന്നു കരളിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുവാനും കറിവേപ്പിലയ്ക്ക് സാധിക്കും പ്രമേഹം നിയന്ത്രിക്കുവാനുള്ള കഴിവും കറിവേപ്പിലയ്ക്ക് ഉണ്ട് മുടിവളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിൽ വലിയൊരു പങ്ക തന്നെയാണ് കറിവേപ്പില വഹിക്കുന്നത് ചർമ ആരോഗ്യത്തെ വർധിപ്പിക്കുവാനും കറിവേപ്പിലയും വിറ്റാമിനുകൾക്കും ആന്റി ഓക്സിഡന്റ് കൾക്കും സാധിക്കും കാഴ്ചശക്തി മെച്ചപ്പെടുത്തുന്നത് വിറ്റാമിൻ എ എന്ന ഘടകം കറിവേപ്പിലയിൽ അടങ്ങിയിട്ടുള്ളതുകൊണ്ടാണ് സമ്മർദ്ദം കുറയ്ക്കുക ക്യാൻസർ പോലെയുള്ള രോഗങ്ങളിൽ നിന്നും രക്ഷിക്കുക ശരീരത്തിന് പ്രതിരോധശേഷി വർദ്ധിപ്പിക്കുക ആന്റി ഇൻഫ്ളമേറ്ററി ഇഫക്റ്റുകൾ നൽകുക ശരീര ഭാരം കുറയ്ക്കുക തുടങ്ങിയവയൊക്കെ കറിവേപ്പില ചെയ്യുന്ന ആരോഗ്യകരമായ ചില കാര്യങ്ങളാണ്